എം രാഖി വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു. മറ്റൊരു കറുത്ത വര്‍ഗക്കാരനെ പൊലീസ് നടുറോഡില്‍ ശ്വാ...
എം രാഖി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു. മറ്റൊരു കറുത്ത വര്‍ഗക്കാരനെ പൊലീസ് നടുറോഡില്‍ ശ്വാസം മുട്ടിച്ചു കൊന്നതിനു പിന്നാലെയാണ് പുതിയ സംഭവം.
27കാരനായ റെയ്ഷാദ് ബ്രൂക്‌സാണ് കൊല്ലപ്പെട്ടത്. വെന്‍ഡിയിലെ ഒരു റസ്‌റ്റോറന്റിനു മുന്നിലെ വഴിയടച്ചു കാര്‍ പാര്‍ക് ചെയ്ത് അതില്‍ ഉറങ്ങുകയായിരുന്നു റെയ്ഷാദ് ബ്രൂക്‌സ്. തങ്ങളുടെ വഴിയടച്ചതിനെക്കുറിച്ചു റസ്റ്റോറന്റ് ഉടമകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയില്‍ യുവാവ് മദ്യപിച്ചിരുന്നതായി വ്യക്തമായി. അറസ്റ്റിനു ശ്രമിച്ചപ്പോള്‍ ബ്രൂക്‌സ് എതിര്‍ത്തു. ഇതു പിടിവലിക്കു കാരണമായി. ഇതിനിടെ പൊലീസ് സേനാംഗങ്ങളില്‍ ഒരാളുടെ ഇലക്ട്രിക് തോക്ക് യുവാവ് തട്ടിയെടുത്ത് ഓടി.
പിന്നാലെ എത്തിയ പൊലീസ് ബ്രൂക്‌സിനെ തൊഴിച്ചുവീഴ്ത്തി. ഈ സമയം ബ്രൂക്‌സ് തോക്ക് പൊലീസിനു നേരേ ചൂണ്ടി. ഇതോടെ, പൊലീസ് വെടിവയ്ക്കുകയായിരുന്നു.
ഉടന്‍ ബ്രൂക്‌സിനെ ആശുപത്രയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയയയ്ക്കിടെ മരണം സംഭവിച്ചു. ഈ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിടുകയും ചെയ്തു.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ അമേരിക്ക പാടുപെടുന്നതിനു പിന്നാലെയാണ് പ്രതിഷേധജ്വാല രാജ്യത്ത് ആഭ്യന്തര യുദ്ധത്തിനു സമാനമായ സ്ഥിതിയുണ്ടാക്കിയിരിക്കുന്നത്.
യുഎസ് നഗരമായ അറ്റ്‌ലാന്റയിലാണ് രണ്ടാം കൊലപാതകം നടന്നരിക്കുന്നത്. സംഭവത്തില്‍ വന്‍ പ്രതിഷേധം അലയടിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് അറ്റ്‌ലാന്റ പൊലീസ് മേധാവി എറിക് ഷീല്‍ഡ്‌സ് രാജിവച്ചതായി മേയര്‍ അറിയിച്ചു.
പുതിയ കൊലപാതകം വംശീയതയ്ക്കും പൊലീസ് ക്രൂരതയ്ക്കുമെതിരായ പ്രതിഷേധത്തിന് പുതിയ മാനം പകര്‍ന്നു.
പ്രതിഷേധക്കാര്‍ ഒരു അന്തര്‍സംസ്ഥാന ഹൈവേ തടഞ്ഞു.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്റെ ഉറ്റ അനുയായി മേയര്‍ കെയ്ഷ ലാന്‍സ് ബോട്ടംസിനും ഈ കൊലപാതകം വലിയ ക്ഷീണമുണ്ടാക്കി. ഇതു രാഷ്ട്രീയമായി തിരിച്ചടിക്കുമോ എന്ന ഭയവും ഡെമോക്രാറ്റുകള്‍ക്കു വന്നിട്ടുണ്ട്.
വെന്‍ഡിയുടെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഡ്രൈവ് ത്രൂ വഴി ബ്രൂക്ക്‌സ് തന്റെ കാറില്‍ ഉറങ്ങുകയായിരുന്നു. മറ്റ് ഉപഭോക്താക്കളെ തടയുകയാണെന്ന് പരാതിപ്പെടാന്‍ ജീവനക്കാര്‍ പോലീസിനെ വിളിച്ചു.
മേയ് 25 ന് മറ്റൊരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡിനെയാണ് പൊലീസ് ശ്വാസം മുട്ടിച്ചു കൊന്നത്. ഇതു രാജ്യത്ത് ആഭ്യന്തര ആഭ്യന്തര കലാപം തന്നെ സൃഷ്ടിച്ചു.
മിനിയാപൊളിസില്‍ വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ ഒമ്പത് മിനിറ്റോളം മുട്ടുകുത്തിപിടിച്ചതിനെ തുടര്‍ന്നാണ് ഫ്‌ളോയ്ഡ് മരിച്ചത്.
Keywords: US, Black, Youth, Atlanta, Demonstrators, Wendy, Rayshard Brooks, Mayor Keisha Lance Bottoms, Democratic presidential candidate, Joe Biden, Chief Erika Shields
COMMENTS