തിരുവനന്തപുരം: ബെവ്ക്യു ആപ്പ് വഴി മദ്യം ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള ഷോപ്പുകളില്‍ നിന്ന് ടോക്കണ്‍ നല്‍കാന്...
തിരുവനന്തപുരം: ബെവ്ക്യു ആപ്പ് വഴി മദ്യം ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള ഷോപ്പുകളില്‍ നിന്ന് ടോക്കണ്‍ നല്‍കാന്‍ സംവിധാനമായി.
ലഭ്യമായ ടോക്കണ്‍ കഴിഞ്ഞാല്‍ പിന്നെ ബുക്ക് ചെയ്യുന്നവര്‍ക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഷോപ്പുകളില്‍ നിന്നു മദ്യം നല്‍കും.
പിന്‍കോഡിന് 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യശാലയിലേക്ക് ടോക്കണ്‍ കൊടുത്തിരുന്നത് വലിയ പരാതികള്‍ക്ക് ഇട നല്കിയിരുന്നു. തുടര്‍ന്നാണ് പുതിയ ക്രമം ഒരുക്കിയിരിക്കുന്നത്.
ആപ്പിലെ സാങ്കേതിക തടസ്സങ്ങളെല്ലാം പരിഹരിക്കാനായിട്ടില്ല എന്നാണ് അറിയുന്നത്.
ടോക്കണിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഇനിയും സജ്ജമായിട്ടില്ല. ഇതു സജ്ജമാകുന്നതവു വരെ നിലവിലെ പോലെ ഓരോ കടകളിലും ബുക്ക് ചെയ്തവരുടെ ലിസ്റ്റ് ബെവ്‌കോ നല്‍കും.
നാളെ വീണ്ടും മദ്യവില്പന ശാലകള്‍ തുറക്കുമ്പോള്‍ ഉപഭോക്താക്കളുടെ തള്ളിക്കയറ്റം അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. പോയ രണ്ടു ദിവസം മദ്യവില്പന ശാലകള്‍ അടഞ്ഞുകിടന്നതിനാല്‍ നാളെ വലിയ തിരക്കിനു സാദ്ധ്യതയുണ്ട്.
Keywords: BevQ, Liquor Sale, Bevco
COMMENTS