ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന ഏറ്റുമുട്ടലിലാണ് കരസ...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന ഏറ്റുമുട്ടലിലാണ് കരസേന തീവ്രവാദികളെ വധിച്ചത്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം തടയുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിക്കുകയുമായിരുന്നു.
ഭീകരരുടെ പക്കല്‍ നിന്നും വന്‍ ആയുധശേഖരം കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം കുല്‍ഗാമില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചിരുന്നു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ തുടരുകയാണ്.
Keywords: Jammu Kasmir, 3 terrorists killed, Border

COMMENTS