തിരുവനന്തപുരം: ഹോട്ട്സ്പോട്ട്-കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച്ച മുതല്‍ പൂര്‍ണമായും തുറക്കാന്‍ സംസ്ഥ...
തിരുവനന്തപുരം: ഹോട്ട്സ്പോട്ട്-കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച്ച മുതല്‍ പൂര്‍ണമായും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ ജീവനക്കാരും ഹാജരാവുകയും വേണം. ശനിയാഴ്ച്ച അവധി തുടരും.
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പൂര്‍ണമായും തുറക്കുകയും വേണം.
എന്നാല്‍, കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഓഫീസുകളും സ്ഥാപനങ്ങളും ജില്ലയ്ക്കുള്ളില്‍ നിന്നുള്ള ഏറ്റവും കുറച്ചു ജീവനക്കാരെ വച്ചു ദൈംദിന പ്രവര്‍ത്തനം നടത്തണം.
പൊതുഗതാഗതം ലഭ്യമല്ലാത്ത ഓഫീസുകളിലെ ജീവനക്കാര്‍ കളക്ട്രേറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആ ജീവനക്കാര്‍ വിടുതല്‍ വാങ്ങി ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുമായി സ്വന്തം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.
എന്നാല്‍ വീട്ടിലിരുന്നുള്ള ജോലി പ്രോത്സാഹിപ്പിക്കും. അത്തരം ജീവനക്കാരുടെ ഹാജര്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദേശം ഓഫീസ് മേധാവികള്‍ പ്രത്യേകം പുറപ്പെടുവിക്കണം.
ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുള്ള ജീവനക്കാരികളെയും ഏഴ് മാസമായ ഗര്‍ഭിണികളെയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും. ഇവര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാം.
Summary: The Kerala government has issued an order to open all government offices except hotspot-containment zones from Monday. All employees must be present. The holiday will continue on Satur-day. Semi the government institutions, PSUs and cooperatives should be fully opened. However, the offices and institutions in the containment zones have to carry out daily operations with the least number of employees within the district.
Keywords: The Kerala government, Government offices, Hotspot, Containment zone, PSU
COMMENTS