ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും അന്തരിച്ച സംവിധായകന്‍ ശങ്കരന്‍ നായരുടെ വിധവയുമായിരുന്ന ഉഷാ റാണി (72) അന്തരിച്ചു. വൃക്കരോഗത്തി...
ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും അന്തരിച്ച സംവിധായകന്‍ ശങ്കരന്‍ നായരുടെ വിധവയുമായിരുന്ന ഉഷാ റാണി (72) അന്തരിച്ചു.
വൃക്കരോഗത്തിന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ചെന്നൈയില്‍ തന്നെ നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ ഇരുനൂറിലധികം ചിത്രങ്ങളില്‍ ഉഷാ റാണി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ അങ്കത്തട്ട്, ഭാര്യ, ഏകല്യവന്‍, അഹം, തൊട്ടാവാടി, മഴയെത്തും മുന്‍പേ, പത്രം തുടങ്ങിയവയാണ് അവര്‍ അഭനയിച്ച പ്രധാന ചിത്രങ്ങള്‍.
Keywords: Usha Rani, Actress, Obituary, Malayalam Movie
COMMENTS