തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 27 പേര്‍ മറ്റ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗബാധയുണ്ട്.
ചികിത്സയില്‍ ഉണ്ടായിരുന്ന 34 പേരുടെ പരിശോധനാഫലം നെഗറ്റീവായി. വിവിധ ജില്ലകളിലായി 2,04,153 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1913 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 269 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
10 ഹോട്ട് സ്‌പോട്ടുകളാണ് ഇന്നു പുതുതായി രൂപീകരിക്കപ്പെട്ടത്. കാസര്‍കോട് ജില്ലയിലെ നീലേശ്വരം, പുല്ലൂര്‍ പെരിയ, ചെമ്മനാട്, ചെങ്കള, തൃശൂര്‍ ജില്ലയിലെ അവണൂര്‍, വടക്കേക്കാട്, തൃക്കൂര്‍, അടാട്ട്, ചേര്‍പ്പ്, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 158 ഹോട്ട് സ്‌പോട്ടുകളാണ് നിലവില്‍ ഉള്ളത്.
പാലക്കാട്-14
ആലപ്പുഴ-11
തിരുവനന്തപുരം-10
കോട്ടയം-8
പത്തനംതിട്ട-7
കാഴിക്കോട്-7
തൃശൂര്‍-6
മലപ്പുറം-6
വയനാട്-6
കൊല്ലം-5
കണ്ണൂര്‍-5
എറണാകുളം-4
കാസര്‍ഗോഡ-2
എന്നിങ്ങനെയാണ് ഇന്നത്തെ രോഗികളുടെ കണക്ക്.
പാലക്കാട് ജില്ലയിലെ നാലുപേര്‍ക്കും തൃശൂര്‍ ജില്ലയിലെ മൂന്നു പേര്‍ക്കും മലപ്പുറം ജില്ലയിലെ രണ്ടു പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.
Keywords: Kerala, Coronavirus, Covid 19
COMMENTS