തിരുവനന്തപുരം :കേരളത്തിൽ ഇന്ന് 86 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിക്കപ്പെട്ടതിൽ പിന്നെ ഏറ്റവും കൂടുത...
തിരുവനന്തപുരം :കേരളത്തിൽ ഇന്ന് 86 പേർക്ക് കൊറോണ വൈറസ് ബാധ
സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിക്കപ്പെട്ടതിൽ പിന്നെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്നാണ്.
ഇന്നത്തെ രോഗികളിൽ 46 പേർ വിദേശത്തുനിന്നും 26 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു.
ചികിത്സയിലിരുന്ന 19 പേർക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായി. പാലക്കാട് ജില്ലയിലെ ആരോഗ്യപ്രവർത്തകയും ഇന്ന് സമ്പർക്കത്തിലൂടെ രോഗം പകർന്നവരുടെ കൂട്ടത്തിലുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ച ഫാദർ വർഗീസിന് (77) കൊറോണ വൈറസ് ബാധ ആയിരുന്നുവെന്ന് പരിശോധനാഫലം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട്സ്പോട്ട് കൂടി നിലവിൽ വന്നു. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട്സ്പോട്ട്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 122 ആയി.
Keywords: Coronavirus, Hotspot, Covid 19

COMMENTS