തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 67 പേര്‍ വിദേശത്തും ഇതര സംസ്ഥാനങ്ങളിലും നിന്നായെത്ത...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 67 പേര്‍ വിദേശത്തും ഇതര സംസ്ഥാനങ്ങളിലും നിന്നായെത്തിയവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് ഒന്‍പതു ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു.
തൃശ്ശൂര്‍-14
മലപ്പുറം-14
ആലപ്പുഴ-
പത്തനംതിട്ട-7
എറണാകുളം-5
പാലക്കാട്-5
കൊല്ലം-4
കോഴിക്കോട്-4
കാസര്‍ഗോഡ-4
കോട്ടയം-3
കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു)-3
തിരുവനന്തപുരം-1
ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്നത്തെ രോഗികളുടെ ജില്ലതിരിച്ചുള്ള കണക്ക്.
കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ നിര്യാതനായ ഉസ്മാന്‍ കുട്ടിക്ക് (71) കൊറോണ വൈറസ് ബാധിച്ചിരുന്നുവെന്ന് ഇന്ന് പരിശോധനാഫലം സ്ഥിരീകരിച്ചു. മുംബയില്‍ നിന്ന് ജൂണ്‍ 9ന് ട്രെയിന്‍ മാര്‍ഗമാണ് അദ്ദേഹം നാട്ടിലെത്തിയത്. ഹൃദ്രോഗിയായിരുന്നു. ഗുരുതര ശ്വാസകോശ രോഗവുമുണ്ടായിരുന്നു. സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 19 ആയി.
തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുനിസിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍, കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 128 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1303 ആയി. ഇതില്‍ 999 പേര്‍ ഇതുവരെ രോഗമുക്തരായി. 2,27,402 പേര്‍ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1985 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 242 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ ജില്ലയിലെ ഏഴു പേര്‍ക്കും മലപ്പുറം ജില്ലയിലെ മൂന്നു പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.
Keywords: Kerala, Coronavirus, Covid 19, Hotspot
COMMENTS