തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 57 പേര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. ഇതോടൊപ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 57 പേര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. ഇതോടൊപ്പം 18 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കോഴിക്കോട് ചികിത്സയിലിരുന്ന സുലേഖ മരിച്ചു. ഇതോടെ കേരളത്തില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. ഒന്‍പത് മലയാളികള്‍ വിദേശത്ത് ഇന്ന് മരിച്ചു.
കാസര്‍കോട്-14
മലപ്പുറം-14
തൃശൂര്‍-9
കൊല്ലം -5
പത്തനംതിട്ട- 4
തിരുവനന്തപുരം -3
എറണകുളം- 3
ആലപ്പുഴ- 2
പാലക്കാട് -2
ഇടുക്കി- 1 എന്നിങ്ങനെയാണ് ഇന്നത്തെ പരിശോധനാ ഫലം.
ഇന്നു രോഗബാധ സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്നു വന്നവരും 28 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. രോഗികളില്‍ ഒരാള്‍ എയര്‍ ഇന്ത്യ സ്റ്റാഫും മറ്റൊരാള്‍ ഹെല്‍ത്ത് വര്‍ക്കറുമാണ്.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1326 ആയി. നിലവില്‍
708 പേര്‍ ചികിത്സയിലുണ്ട്. 139661 പേരാണ് നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്താകെ 121 ഹോട്ട് സ്പോട്ടുകളുണ്ട്. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ അഞ്ച് ഹോട്ട്സ്പോട്ടുകളാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടത്.
Keywords: Kerala, Coronavirus, Covid 19, Pinarayi Vijayan
COMMENTS