തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവായി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും കൊല്ലം ജില്ലയിലെ രണ്ടു പേര്‍ക്കും എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഓരോരുത്തരും ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മലപ്പുറം-47
പാലക്കാട-25
തൃശൂര്‍-22
കോട്ടയം-15
എറണാകുളം-14
ആലപ്പുഴ-13
കൊല്ലം-12
കണ്ണൂര്‍-11
കാസര്‍കോട്-11
കോഴിക്കോട്-8
പത്തനംതിട്ട-6
വയനാട്-5
തിരുവനന്തപുരം-4
ഇടുക്കി-2 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.
രോഗം സ്ഥിരീകരിച്ച് 1939 പേരാണ് ചികിത്സയിലുള്ളത്. 2108 പേര്‍ ഇതുവരെ രോഗമുക്തി നേടി.
പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും) ഇന്ന് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കപ്പെട്ടു.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 3, 4, 5, 6), ചാവക്കാട് മുന്‍സിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. 111 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്.
1,67,978 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2463 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 281 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: Covid, Coronavirus, Kerala
COMMENTS