സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 60 പേര്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 60 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇന്നത്തെ രോഗികളില്‍ 79 പേര്‍ വിദേശത്ത് നിന്നും 52 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒന്‍പത് പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം പകര്‍ന്നു. ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഡല്‍ഹിയില്‍ നിന്നെത്തിയ, കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ രോഗം ബാധിച്ചു മരിച്ചു.
ലക്ഷണങ്ങളില്ലാതെ ചിലര്‍ രോഗബാധിതരാകുകയും ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. സംസ്ഥാനത്തെ ഹോട് സ്പോട്ടുകളുടെ എണ്ണം 111 ആയി.
പത്തനംതിട്ട-27
പാലക്കാട്-27
ആലപ്പുഴ-19
തൃശ്ശൂര്‍-14
എറണാകുളം-13
മലപ്പുറം-11
കാട്ടയം-8
കോഴിക്കോട്-6
കണ്ണൂര്‍-6
തിരുവനന്തപുരം-4
കൊല്ലം-4
വയനാട്-2 എന്നിങ്ങനെയാണ് ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
രോഗമുക്തി നേടിയവര്‍
മലപ്പുറം-15
കോട്ടയം-12
തൃശ്ശൂര്‍-10
എറണാകുളം-6
പത്തനംതിട്ട-6
കൊല്ലം-4
തിരുവനന്തപുരം-3
വയനാട്-3
കണ്ണൂര്‍-1
Keywords: Covid 19, Coronavirus, Kerala
 

 
							     
							     
							     
							    
 
 
 
 
 
COMMENTS