തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്ന് ര...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഒന്‍പതു സി.ഐ.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചു.
ഈ മാസം 27ന് തിരുവനന്തപുരം ജില്ലയില്‍ മരണമടഞ്ഞ തങ്കപ്പന്‍ (76) എന്നയാള്‍ക്കും കോവിഡ് ആയിരുന്നുവെന്നു പരിശോധനാഫലം വ്യക്തമാക്കുന്നു. മലപ്പുറം ജില്ലയിലെ നാലു പേര്‍ക്കും, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ രണ്ടു പേര്‍ക്കു വീതവും ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരോ വ്യക്തികള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.
മലപ്പുറം-32
കണ്ണൂര്‍-26
പാലക്കാട്-17
കൊല്ലം-12
എറണാകുളം-10
ആലപ്പുഴ-9
കാസര്‍കോട്-8
തിരുവനന്തപുരം-5 പേര്‍ക്കും (ഒരാള്‍ മരിച്ചു)
തൃശൂര്‍-4
കോഴിക്കോട്-4
കോട്ടയം-3
പത്തനംതിട്ട-1 എന്നിങ്ങനെയാണ് ഇന്നു രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിതച്ചുള്ള കണക്ക്.
2112 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2304 പേര്‍ ഇതുവരെ രോഗമുക്തരായി.
1,84,657 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍2781 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 330 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് 19 ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ (11), കരിവെള്ളൂര്‍-പെരളം (4, 9), പിണറായി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), കതിരൂര്‍ (18), ചെമ്പിലോട് (13, 15), ഉളിക്കല്‍ (19), ചെങ്ങളായി (14), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുനിസിപ്പാലിറ്റി (4, 9), ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി (14, 15), പാലമേല്‍ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (12), പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് (എല്ലാ വാര്‍ഡുകളും), കാങ്കോല്‍-ആലപ്പടമ്പ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 6), മാങ്ങാട്ടിടം (സബ് വാര്‍ഡ് 4), തില്ലങ്കേരി (എല്ലാ വാര്‍ഡുകളും),പാനൂര്‍ (സബ് വാര്‍ഡ് 31), പേരാവൂര്‍ (വാര്‍ഡ് 11), ഉദയഗിരി (സബ് വാര്‍ഡ് 2), കാസര്‍കോട് ജില്ലയിലെ ബദിയടക്ക (വാര്‍ഡ് 18), ബേഡഡുക്ക (വാര്‍ഡ് 8), കിനാനൂര്‍-കരിന്തളം (6) എന്നീ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് ഒഴിവാക്കി.
സംസ്ഥാനത്താകെ 127 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്.
COMMENTS