തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 121 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 79 പേര്‍ രോഗമുക്തരായി. 24ന് മഞ്ചേരിയില്‍ മരിച്...
24ന് മഞ്ചേരിയില്‍ മരിച്ച തമിഴ്നാട് സ്വദേശിയുടെ സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റീവായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്നും 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചു.
രോഗം ബാധിച്ചവരില്‍ മൂന്ന് ഹെല്‍ത്ത് വര്‍ക്കര്‍മാരും ഒന്‍പത് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.
തൃശ്ശൂര്‍- 26
കണ്ണൂര്‍- 14
മലപ്പുറം- 13
പത്തനംതിട്ട- 13
പാലക്കാട്- 12
കൊല്ലം- 11
കോഴിക്കോട്- 9
ആലപ്പുഴ-5
എറണാകുളം-5
ഇടുക്കി-5
കാസര്‍കോട്-4
തിരുവനന്തപുരം-4 എന്നിങ്ങനെയാണ് ഇന്ന് രോഗം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
2057 പേരാണ് ചികിത്സയിലുള്ളത്. 180617 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു്. 2662 പേര്‍ വിവിധ ആശുപത്രികളിലുണ്ട്.
281 പേരെ ഇന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, covid 19, Coronavirus, Pinarayi Vijayan
COMMENTS