തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗ...
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 
കണ്ണൂര്‍-26
തൃശൂരില്‍-17
കൊല്ലം-10
ആലപ്പുഴ-10
തിരുവനന്തപുരം-9
എറണാകുളം-7
കോഴിക്കോട്-7
കാസര്‍കോട്-6
കോട്ടയം-5
മലപ്പുറം-5
വയനാട്-5
ഇടുക്കി-4
പാലക്കാട്-4
പത്തനംതിട്ട-3
എന്നിങ്ങനെയാണ് ഇന്നത്തെ രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്.
14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. മലപ്പുറത്ത് അഞ്ച് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ നാലു പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് ജില്ലകളിലുള്ള ഓരോ വ്യക്തികള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
2015 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,75,734 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2611 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 335 പേരെ  ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, Coronavirus, Covid 19, Quarantine 

							    
							    
							    
							    
COMMENTS