തിരുവനന്തപുരം: കേളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗിക...
തിരുവനന്തപുരം: കേളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗികളില്‍ 99 പേര്‍ മറുനാടുകളില്‍ നിന്നെത്തിയവരാണ്. എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
ഇന്നു വൈറസ് ബാധിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്.
മലപ്പുറം-27
തൃശ്ശൂര്‍-26
പത്തനംതിട്ട-13
കൊല്ലം-9
ആലപ്പുഴ-7
പാലക്കാട-6
കോഴിക്കോട്-6
തിരുവനന്തപുരം-4
കോട്ടയം-3
കാസര്‍കോട്-3
കണ്ണൂര്‍-2
ഇടുക്കി-1
എന്നിങ്ങനെയാണ് ഇന്നത്തെ രോഗബാധിതരുടെ കണക്ക്.
തൃശൂര്‍ ജില്ലയിലെ മൂന്നു പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ ഈരണ്ടു പേര്‍ക്കും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.
1095 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 1,91,481 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1716 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 277 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ആറു ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. കണ്ണൂര്‍ ജില്ലയിലെ ഉദയഗിരി, എരുവേശ്ശി, കുറ്റിയാട്ടൂര്‍, മാങ്ങാട്ടിടം വയനാട് ജില്ലയിലെ പനമരം, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് ആകെ 144 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Summary: 107 people have been diagnosed with Covid-19 virus in Kerala state today. 99 of the patients were from other countries. Eight were infected through contact. Of the 41 patients who were treated, the results were negative. Today, 71 of those infected are from foreign countries. 28 are from other states.
Keywords: Covid-19 virus, Kerala, Contact, Foreign countries, India
COMMENTS