അട്ടപ്പാടി : പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കോവിഡ് 19 വൈറസ് ബാധ സംശയിച്ചു നിരീക്ഷണത്തിലായിരുന്ന കാര്‍ത്തിക് (23) പനി ബാധിച്ച് ചികിത...
അട്ടപ്പാടി : പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കോവിഡ് 19 വൈറസ് ബാധ സംശയിച്ചു നിരീക്ഷണത്തിലായിരുന്ന കാര്‍ത്തിക് (23) പനി ബാധിച്ച് ചികിത്സയ്ക്കിടെ മരിച്ചു.
ഷോളയൂര്‍ പഞ്ചായത്തിലെ വരഗംപാടി ഊരില്‍ വെള്ളിങ്കിരിയുടെ മകനാണ് കാര്‍ത്തിക് . ഇന്നു വെളുപ്പിനായിരുന്നു മരണം. കോയമ്പത്തൂര്‍, പൂണ്ടിയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ മൂലഗംഗല്‍ കാട്ടുപാതയിലൂടെ കഴിഞ്ഞ മാസം 28ന് കാര്‍ത്തിക് നടന്നുപോയിരുന്നു.
29 ന് കാട്ടിലൂടെ തന്നെ നടന്ന് തിരിച്ചെത്തി വരഗംപാടിയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ബുധനാഴ്ച പനിയും വയറിളക്കവും ശാരീരിക അസ്വസ്ഥതയുമുണ്ടായി. തുടര്‍ന്ന് കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗം കലശലായതോടെ പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
ആന്തര സ്രവങ്ങള്‍ കോവിഡ് പരിശോധനക്കായി അയച്ചു. ഫലം ലഭിച്ച ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുകയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Keywords: Attappadi, Karthik, Youth, Coronavirus, Covid 19
COMMENTS