കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ തീരുമാനം. കൊല്ലം ശിശുക്ഷേമ സമിതിയുടേതാണ...
കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ തീരുമാനം. കൊല്ലം ശിശുക്ഷേമ സമിതിയുടേതാണ് തീരുമാനം.
നേരത്തെ ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജിന്റെ കുടുംബത്തിന് കുഞ്ഞിനെ ശിശുക്ഷേമ സമിതി കൈമാറിയിരുന്നു. ഇപ്പോള്‍ വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഉത്രയുടെ മാതാപിതാക്കള്‍ക്ക് 13 മാസം പ്രായമുള്ള കുഞ്ഞിനെ കൈമാറാന്‍ തീരുമാനമായത്. ഇന്നു തന്നെ കുഞ്ഞിനെ കൈമാറാനാണ് ഉത്തരവ്.
ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ സൂരജിനെയും പാമ്പിനെ കൈമാറിയ സുരേഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
കേസിലെ ഒന്നാം പ്രതി സൂരജിന്റെ കുടുംബത്തിനെതിരെ ഉത്രയുടെ മാതാപിതാക്കള്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ അയാളുടെ മാതാപിതാക്കളെയും സഹോദരിയെയും പൊലീസ് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
സൂരജിനെ പൊലീസ് ഇന്നു രാവിലെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും പാമ്പിനെ വീട്ടിലെത്തിച്ച പ്ലാസ്റ്റിക് ജാര്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
Keywords: Uthra's murder case, Kollam, Child, Uthra's parents

COMMENTS