സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചത്. വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്കുവീതം രോഗബാധയുണ്ടായി. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോ വ്യക്തികള്‍ക്കും രോഗബാധ റിപ്പോര്‍ട്ടു ചെയ്തു.
നിരീക്ഷണത്തിലുള്ളവര്‍: 34,447
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍: 33,953
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍: 494
ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍: 168
ഇന്നു രോഗം ബാധിച്ചവരില്‍ നാലു പേര്‍ കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് എത്തിയവരാണ്. രണ്ടു പേര്‍ ചെന്നൈയില്‍ നിന്നു വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ നാലു പേര്‍ക്കാണ് രേഗബാധയുണ്ടായിരിക്കുന്നത്.
വയനാട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇരുവര്‍ക്കും ചെന്നൈയില്‍ നിന്നു വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. ഇതോടെ ഇയാളില്‍ നിന്നു രോഗപ്പകര്‍ച്ചയുണ്ടായവരുടെ എണ്ണം പത്തായി.
സംസ്ഥാനത്ത് ഇന്നും പുതിയ ഹോട്ട് സ്‌പോട്ടുളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ളത് 34 ഹോട്ട് സ്‌പോട്ടുകളാണ്.
കൊല്ലം ജില്ലയില്‍ ചികിത്സയിലുള്ള ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. നിലവില്‍ 41 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കോവിഡിന് ചികിത്സയിലുള്ളത്.
Keywords: Kerala, Corona, Covid 19, Virus, Pinarayi Vijayan
COMMENTS