തിരുവനന്തപുരം: കേരളത്തില്‍ ഇന്നു വയനാട്ടിലും കണ്ണൂരിലുമായി രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്ക് നെഗറ്റീവാകുകയു...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നു വയനാട്ടിലും കണ്ണൂരിലുമായി രണ്ടുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്ക് നെഗറ്റീവാകുകയും ചെയ്തു.
കോവിഡ് വൈറസ് ഒരുമാസമായി ഇല്ലാതിരുന്ന വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റും.
സംസ്ഥാനത്ത് 96 പേര്‍ ചികിത്സയിലുണ്ട്. 21894 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 410 പേര്‍ ആശുപത്രികളിലുണ്ട്. ശേഷിച്ചവര്‍ വീടുകളിലാണ്.
ഇന്ന് 80 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നു രോഗം ഭേദമായവരില്‍ ആറു പേര്‍ കണ്ണൂരിലും രണ്ടു പേര്‍ ഇടുക്കിയിലും നിന്നുള്ളവരാണെന്ന് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തില്‍ പുതിയ പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. നിലവില്‍ 80 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 21 ദിവസമായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റും. ഈ ജില്ലകളില്‍ നിലവില്‍ പോസിറ്റീവ് കേസുകളില്ല.
ഹോട്ട്‌സ്‌പോട്ടുകളായ നഗരസഭകളില്‍ വാര്‍ഡോ ഡിവിഷനോ ആണ് അടച്ചിടുന്നത്. ഇത് പഞ്ചായത്തില്‍ മൊത്തത്തില്‍ വ്യാപിപ്പിക്കും.
Keywords: Covid 19, Coronavirus, Chief MInister Pinarayi Vijayan, Kerala
COMMENTS