ന്യൂഡല്‍ഹി : കൊറോണ വൈറസുമായി ജീവിക്കാന്‍ തയ്യാറാകണമെന്നും ലോക് ഡൗണ്‍ പിന്‍വലിക്കാന്‍ ഡല്‍ഹി തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാ...
ന്യൂഡല്‍ഹി : കൊറോണ വൈറസുമായി ജീവിക്കാന്‍ തയ്യാറാകണമെന്നും ലോക് ഡൗണ്‍ പിന്‍വലിക്കാന്‍ ഡല്‍ഹി തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തില്‍ മൂന്നാം സ്ഥാനത്തു തുടരുന്ന സംസ്ഥാനമാണ് ഡല്‍ഹി. 4122 പേരാണ് ഡല്‍ഹിയില്‍ കോവിഡ് 19 നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 64 പേര് കോവിഡ് മൂലം മരിച്ചു്. 1256 പേര്‍ക്ക് അസുഖം ഭേദമായി. ഇതിനിടയിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് കെജരിവാളിന്റെ പ്രഖ്യാപനം.
വിവിധ സേവനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഡല്‍ഹിയില്‍ ഇളവുകള്‍ വാര്‍ത്താസമ്മേളനത്തില്‍ കെജരിവാള്‍ പ്രഖ്യാപിച്ചു. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സമയമായിരിക്കുന്നു. കൊറോണ വൈറസ് ഒരു യാഥാര്‍ത്ഥ്യമാണ്. അതുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ നമ്മള് തയ്യാറാകണം - കെജരിവാള്‍ പറഞ്ഞു.
സംസ്ഥാനത്ത് കണ്ടെയ്ന്മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ ലോക് ഡൗണ്‍ പിന്‍വലിക്കാന്‍ ഡല്‍ഹി തയ്യാറാണ്. ഹോസ്പിറ്റലുകളും വേണ്ടത്ര കിറ്റുകളും സജ്ജമാണ്. കണ്ടെയ്ന്മെന്റ് സോണുകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മറ്റ് മേഖലകളെല്ലാം ഗ്രീന്‍ സോണുകളാക്കണം.
ഒറ്റ, ഇരട്ട അക്ക നമ്പറുകള്‍ നോക്കി കടകള്‍ തുറക്കാന്‍ അനുവദിക്കണം. ലോക്ക് ഡൗണ്‍ അവസാനിച്ചശേഷവും കേസുകള്‍ വന്നാല്‍ നേരിടാന്‍ ഡല്‍ഹി സജ്ജമാണ്.
ലോക് ഡൗണ്‍ മൂന്നാംഘട്ടം നാളെ തുടങ്ങാനിരിക്കെയാണ് ഡല്‍ഹി ഇളവുകള്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധിയുമായി ലോക് ഡൗണ്‍ തുടരാനാവില്ല. സര്‍ക്കാരിന്റെ വരുമാനം വലിയൊരുളവ് നഷ്ടമായി. ഇങ്ങനെയായാല്‍ എങ്ങനെ മുന്നോട്ടുപോകും?
തലസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. സ്വകാര്യ ഓഫീസുകള്‍ 33 ശതമാനം ജീവനക്കാരെ വച്ചു തുറക്കാം.
പൊതുഗതാഗതം ഉടന്‍ ആരംഭിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കു യാത്രാനുമതിയുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ.
Keywords: Delhi, Chief minister, Lock down, Reopen
COMMENTS