മലപ്പുറം : കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഏഴു പേരില്‍ മൂന്നു പേര്‍ ഏഴാം തീയതി അബുദാബിയില്‍ നിന്ന് മടങ്ങിയെത്തിയവര്‍. ഇവ...
മലപ്പുറം : കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഏഴു പേരില്‍ മൂന്നു പേര്‍ ഏഴാം തീയതി അബുദാബിയില്‍ നിന്ന് മടങ്ങിയെത്തിയവര്‍.
ഇവര്‍ അബുദാബിയില്‍ നിന്നു കൊച്ചിയിലെത്തിയ സംഘത്തില്‍ പെട്ടവരാണ്. അങ്ങാടിപ്പുറം സ്വദേശിയായ 34കാരനും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ദമ്പതികളുമാണ് രോഗം സ്ഥിരീകരിച്ച പ്രവാസികള്‍.
ഇതോടെ, ഏഴാം തീയതി എത്തിയ സംഘത്തിലെ ഏഴു പേര്‍ക്ക് ഇതുവരെ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
അങ്ങാടിപ്പുറം സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുവായൂരില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇപ്പോള്‍ തൃശൂരില്‍ ചികിത്സയിലുള്ള ദമ്പതികള്‍. ഏഴാം തീയതി വന്ന രണ്ടുപേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഏഴാം തീയതി കൊച്ചിയില്‍ വന്നിറങ്ങിയവരില്‍ എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24കാരനും രോഗം ബാധിച്ചിരുന്നു. ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്നു നേരേ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കോട്ടയ്ക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39കാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം ദുബായ്-കോഴിക്കോട് വിമാനത്തിലാണ് വന്നത്. വൃക്ക രോഗിയായ ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്.
എറണാകുളത്ത് കോവിഡ് വൈറസ് ബാധിച്ചു ചികിത്സയിലുള്ള, ചെന്നൈയില്‍ നിന്നെത്തിയ യുവതിയുടെ അഞ്ചു വയസ്സുള്ള മകനും ഇന്നു രോഗം ബാധിച്ചവരുടെ കൂട്ടത്തില്‍ പെടുന്നു. കുട്ടിയേയും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുമായി അടുത്തിടപഴകിയ മൂന്നു പേരെ കൂടി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.
വയനാട്ടില്‍ ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ കോയമ്പേട് മാര്‍ക്കറ്റില്‍ പോയിവന്ന ട്രക്ക് ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്.
Keywords: Coronavirus, Gulf, Abu Dhabi, Kochi, Kalamassery Medical College

COMMENTS