തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്ന കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ഒരിടത്തും തടയാന്‍ പാടില്ലെന്ന് ജില്ലാ പൊലീസ് ...
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്ന കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ഒരിടത്തും തടയാന്‍ പാടില്ലെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
പരീക്ഷയ്‌ക്കെത്തുന്ന പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം പരമാവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കും.
പട്ടികവര്‍ഗ്ഗ മേഖലകളില്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജനമൈത്രി പൊലീസ് അംഗങ്ങളുമുണ്ടാകും. കുട്ടികള്‍ കൂടുതലുളള പരീക്ഷാകേന്ദ്രങ്ങളില്‍ പൊലീസിനെ നിയോഗിക്കും.
അപ്രതീക്ഷിത കാരണത്താല്‍ എത്താനാവാത്ത കുട്ടികളെ പൊലീസ് വാഹനത്തില്‍ തന്നെ പരീക്ഷയ്‌ക്കെത്തിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാലയങ്ങളുടെ മുന്നില്‍ തിരക്കൊഴിവാക്കും.
അഡിഷണല്‍ എസ്.പിമാര്‍ക്കും അഡിഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുമാണ് ഏകോപന ചുമതല. സാമൂഹിക അകലം പാലിക്കല്‍ ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകളെ സഹായിക്കാന്‍ ജനമൈത്രി പൊലീസ് രംഗത്തുണ്ടാവും.
പ്രിന്‍സിപ്പല്‍മാര്‍, പ്രഥമ അദ്ധ്യാപകര്‍, അദ്ധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ യാത്ര തടസപ്പെടാതിരിക്കാനും പൊലീസ് ശ്രദ്ധിക്കും.

Summary: DGP Loknath Behra has advised district police chiefs that vehicles carrying children for SSLC and Plus Two examinations should not be blocked anywhere. For the convenience of the girls who attend the examination, a maximum number of women police officers will be assigned on duty.
Keywords: DGP Loknath Behra, Police chiefs, SSLC, Plus Two examinations, Kerala
COMMENTS