തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിലക്കിനെ തുടര്‍ന്ന് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ പരീക്ഷകളും ജൂണിലേക്കു മാറ്റ...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിലക്കിനെ തുടര്‍ന്ന് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ പരീക്ഷകളും ജൂണിലേക്കു മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
മേയ് 26 30 വരെ മുതല്‍ നടത്താനായിരുന്നു കേരള സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നതിനുശേഷമായിരിക്കും ഇനി പരീക്ഷാ തീയതി തീരുമാനിക്കുക.
നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ പരീക്ഷകള്‍ നടത്താന്‍ പാടില്ലെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. ജൂണ്‍ ആദ്യ ആഴ്ച്ച പരീക്ഷ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ലോക് ഡൗണ്‍ നീട്ടിയാലും ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താന്‍് ഇളവ് നല്‍കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്.
പരീക്ഷ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷവും രക്ഷിതാക്കളും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ആവശ്യപ്പെട്ടിട്ടും തീരുമാനം മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
സിബിഎസ്ഇ ശേഷിക്കുന്ന പരീക്ഷകള്‍ ജൂലായിലേക്കു മാറ്റിയിരുന്നു.
Keywords: Kerala, SSLC, Chief Minister, Pinarayi Vijayan
COMMENTS