തിരുവനന്തപുരം: കോവിഡ് ഭീതിക്കിടയിലും വിപുലമായ സന്നാഹങ്ങളൊരുക്കി എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച് എസ് ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കുന്നു....
തിരുവനന്തപുരം: കോവിഡ് ഭീതിക്കിടയിലും വിപുലമായ സന്നാഹങ്ങളൊരുക്കി എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച് എസ് ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കുന്നു.
പൊതുഗതാഗതം പൂര്‍ണ തോതിലല്ലാത്തതിനാല്‍ സ്‌കൂള്‍ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും കൂടുതലായി ഓടിക്കുന്നുണ്ട്. കുട്ടികളെ എത്തിക്കാന്‍ കഴിവതും രക്ഷിതാക്കള്‍ തന്നെ ശ്രമിക്കുകയാണ്. എത്താന്‍ കഴിയാത്ത കുട്ടികള്‍ക്കു പൊലീസ് വാഹനവും ഏര്‍പ്പെടുത്തുമെന്ന് ഡിജിപി ഇന്നലെ അറിയിച്ചിരുന്നു.
പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മുഖാവരണം നിര്‍ബന്ധമാണ്. സ്‌കൂളുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ സാമൂഹിക അകലം നിര്‍ബന്ധമായി പാലിക്കുകയും വേണം.
കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ഒരിടത്തും തടയാന്‍ പാടില്ലെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പരീക്ഷയ്ക്കെത്തുന്ന പെണ്‍കുട്ടികളുടെ സൗകര്യാര്‍ത്ഥം പരമാവധി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
പട്ടികവര്‍ഗ്ഗ മേഖലകളില്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജനമൈത്രി പൊലീസ് അംഗങ്ങളുമുണ്ടാകുമെന്ന് ഡിജിപി ഉറപ്പാക്കിയിരുന്നു. കുട്ടികള്‍ കൂടുതലുളള പരീക്ഷാകേന്ദ്രങ്ങളില്‍ പൊലീസിനെ നിയോഗിക്കും.
അപ്രതീക്ഷിത കാരണത്താല്‍ എത്താനാവാത്ത കുട്ടികളെ പൊലീസ് വാഹനത്തില്‍ തന്നെ പരീക്ഷയ്ക്കെത്തിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാലയങ്ങളുടെ മുന്നില്‍ തിരക്കൊഴിവാക്കും.
അഡിഷണല്‍ എസ്.പിമാര്‍ക്കും അഡിഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുമാണ് ഏകോപന ചുമതല. സാമൂഹിക അകലം പാലിക്കല്‍ ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകളെ സഹായിക്കാന്‍ ജനമൈത്രി പൊലീസ് രംഗത്തുണ്ടാവും.
Summary: The SSLC, Plus Two and VHSE exams have been resumed today. School buses and KSRTC buses are running high as public transport is not full. Parents are also trying to bring their children to schools. The DGP had yesterday announced that a police vehicle will also be provided for children who cannot reach on time.
Keywords: SSLC, Plus Two, VHSE, Exams, School bus, KSRTC bus, Parents, DGP , Educaton

COMMENTS