തിരുവനന്തപുരം: തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ തിങ്കളാഴ്ച മുതല്‍ ദിവസവും സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസിനു തീരുമാനമായി. തിരുവനന്തപുരത്തു നിന്ന...
തിരുവനന്തപുരം: തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ തിങ്കളാഴ്ച മുതല്‍ ദിവസവും സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസിനു തീരുമാനമായി.
തിരുവനന്തപുരത്തു നിന്ന് എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിന്‍ ജൂണ്‍ ഒന്‍പതു വരെ രാവിലെ 7.45 നു തിരിക്കും. ഉച്ചയ്ക്ക് 12.30 ന് എറണാകുളത്ത് എത്തും.
ജൂണ്‍ 10 മുതല്‍ ഈ ട്രെയിന്‍ രാവിലെ 5.15 ന് പുറപ്പെടും. 9.45 ന് എറണാകുളത്ത് എത്തും.
തിരിച്ചുള്ള ട്രെയിന്‍ എറണാകുളം ജംഗ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് 5.30 നു തിരുവനന്തപുരത്ത് എത്തും.
കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാവും.
Keywords: Train, Kerala, Indian Railway, Ernakulam, Thiruvananthapuram
COMMENTS