കൊല്‍ക്കത്ത: ഉം പുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 74 പേര്‍ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. മണിക്കൂറില്‍ 165...
കൊല്‍ക്കത്ത: ഉം പുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 74 പേര്‍ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. മണിക്കൂറില്‍ 165 കിലോ മീറ്റര്‍ വരെ വേഗമാര്‍ജ്ജിച്ച ചുഴലിക്കൊടുങ്കാറ്റ് ബംഗാളിലെ ആറു ജില്ലകളെ കശക്കിയെറിഞ്ഞിരിക്കുകയാണ്.
നൂറുകണക്കിനു വീടുകള്‍ നിലംപൊത്തി. മിക്കയിടങ്ങളിലും മരങ്ങള്‍ കടപുഴകി കിടക്കുകയാണ്. അതുകൊണ്ടു തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും കഴിയാത്ത സ്ഥിതിയാണ്.
വൈദ്യുതി വിതരണം പാടെ നിലച്ചു. കൊല്‍ക്കത്ത നഗരത്തിലുടനീളം ട്രാന്‍സ്‌ഫോര്‍റുകളില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായി. ആറര മണിക്കൂര്‍ നീണ്ട സംഹാരതാണ്ഡവത്തില്‍ ബംഗാളിനുണ്ടായിരിക്കുന്നത് കോടികളുടെ നഷ്ടമാണ്. കൊല്‍ക്കത്തയും തെക്കന്‍ ബംഗാളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. മരങ്ങള്‍ കടപുഴകി വീണ് നൂറുകണക്കിനു വാഹനങ്ങളും തകര്‍ന്നു.
മൊബൈല്‍, ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകകളും തകരാറിലാണ്. സുന്ദര്‍ബെന്‍സ് ഉള്‍പ്പെടെ ആറ് തെക്കന്‍ ജില്ലകളിലാണ് ഏറെ നാശനഷ്ടം. കാറ്റിനൊപ്പമുള്ള പേമാരിയും വെള്ളപ്പൊക്കം രൂക്ഷമാക്കി.
കൊല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവള മേഖലയില്‍ പലേടത്തും വെള്ളക്കെട്ടുണ്ട്. ഹൗറയിലും കനത്ത നാശമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.#CycloneAmphan hitting Kolkata. Video via a friend living there. Prayers for the safety of all. pic.twitter.com/aBB6ZXi91U— निष्पक्ष पत्रकार 🌍 (@Waris_313) May 20, 2020
നാശനഷ്ടം വിലയിരുത്താന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ബംഗാളില്‍ അഞ്ചു ലക്ഷം പേരെയും ഒഡീഷയില്‍ ഒന്നര ലക്ഷത്തിലധികം ആളുകളെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
2009 ല്‍ വന്‍ നാശം വിതച്ച ഐല ചുഴലിക്കാറ്റിന്റെ പ്രഹരശേഷി 10 ആയിരുന്നുവെന്നു പറഞ്ഞാല്‍, ഉം പുന്‍ ചുഴലിയുടെ കരുത്ത് 110 ആയിരുന്നുവെന്നു പറയേണ്ടിവരുമെന്ന് മമത നബന്നയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പറഞ്ഞു. ദുരന്തത്തെ രാഷ്ട്രീയമായിട്ടല്ല, മാനുഷികമായി കാണണമെന്ന് മമത കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ഈ നൂറ്റാണ്ടില്‍ കൊല്‍ക്കത്തയില്‍ വീശിയടിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് എന്നാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്ര ഡയറക്ടര്‍ ജി കെ ദാസ് പറഞ്ഞത്. പല ഫ് ളാറ്റ് സമുച്ചയങ്ങളും കാറ്റിന്റെ ഉഗ്രശേഷിയില്‍ കുലുങ്ങി വിറച്ചുവെന്ന് താമസക്കാര്‍ പറയുന്നു.
ചുഴലി വിതച്ച യഥാര്‍ത്ഥ ഭീകരചിത്രം വരാനിരിക്കുന്നതേയുള്ളൂ. കൊറോണ വൈറസ് വ്യാപനത്തിന്റെ കാര്യത്തില്‍ സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാത്ത് അവസ്ഥ പലേടത്തുമുണ്ട്. ഇതു രോഗവ്യാപനം കൂടാന്‍ ഇടയാക്കിയേക്കുമെന്ന ആശങ്ക വ്യാപകമാണ്.
ഒഡീഷയില്‍, വടക്കന്‍ ജില്ലകളായ ബാലസോര്‍, ഭദ്രക്, ജഗത്സിംഗ്പൂര്‍, കേന്ദ്രപാറ എന്നിവിടങ്ങളില്‍ ചുഴലി വലിയ നാശം വിതച്ചിട്ടുണ്ട്. ചണ്ഡിപൂരിലെ ഉപഗ്രഹ വിക്ഷേപണത്തറയില്‍ വലിയ നാശമില്ല.
കഴിഞ്ഞ വര്‍ഷം ഫാനി ചുഴലിക്കാറ്റില്‍ തകര്‍ന്ന ക്ഷേത്രനഗരമായ പുരി ഇക്കുറി നാശമില്ലാതെ രക്ഷപ്പെട്ടു. ഭുവനേശ്വറിനെയും കട്ടക്കിനെയും വെള്ളപ്പൊക്കം ബാധിച്ചിട്ടില്ല.
Summary: Chief Minister Mamata Banerjee said 12 people were killed in West Bengal during cyclone Amphan. The cyclone, with speeds of up to 165 km per hour, has devastated six districts of Bengal. Hundreds of homes fell. In most places, the roads are covered with trunks. Therefore, the injured cannot be taken to hospital.The damage and the death toll would have been much worse had we not evacuated more than 5 lakh people at a day’s notice, said Chief Minister Mamata Banerjee.
Keywords:West Bengal, Chief Minister Mamata Banerjee, Amphan, Cyclone, Meteorological Centre director, GK Das , Kolkata, Aila, Covid-19 , Odisha, Balasore, Bhadrak, Jagatsinghpur , Kendrapada, Integrated Test Range, Chandipur, Union minister Harsh Vardhan
COMMENTS