കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇയില്‍ അകപ്പെട്ടുപോയവരില്‍ രണ്ടാം സംഘത്തയും വഹിച്ചുകൊണ്ടുള്ള വിമാനം കരിപ്പൂര്‍ വിമാനത...
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇയില്‍ അകപ്പെട്ടുപോയവരില്‍ രണ്ടാം സംഘത്തയും വഹിച്ചുകൊണ്ടുള്ള വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി.
182 യാത്രക്കാരാണ് കരിപ്പൂരിലെത്തിയത്. ഇവരില്‍ അഞ്ചു പേര്‍ കൈക്കുഞ്ഞുങ്ങളാണ്. 19 പേര്‍ ഗര്‍ഭിണികളാണ്. മറ്റു രോഗങ്ങളുള്ള 51 പേരും വീല്‍ ചെയറിലുള്ള ആറു പേരും സംഘത്തിലുണ്ട്.
എന്‍ ഐ ടിയുടെ എംബിഎ ഹോസ്റ്റലിലാണ് ഇവരെ ക്വാറന്റീനിലാക്കുന്നത്. 100 പേരെയാണ് ഇവിടെ പാര്‍പ്പിക്കാനാവുക.
. 20 പേര്‍ വീതമുള്ള സംഘങ്ങളായാണ് ഇവരെ പുറത്തിറക്കുന്നത്. തുടര്‍ന്ന് തെര്‍മല്‍ സ്‌കാനിംഗിനു ശേഷം ക്വാറന്റീന്‍ കേന്ദ്രത്തിലാക്കാനാണ് തീരുമാനം.
രാത്രി 10.32നാണ് രണ്ടാം വിമാനമെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തെത്തുന്ന ഇവരെ ക്വാറന്റീന്‍ കേന്ദ്രം വരെ പൊലീസ് അനുഗമിക്കുന്നുണ്ട്.
ആദ്യ വിമാനം കൊച്ചിയില്‍
രാത്രി 10.08നാണ് ആദ്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിലെത്തിയത്.
181 യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളുമുണ്ട്.
യാത്രക്കാരില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ പറയുന്നു.
മടങ്ങിയെത്തിയവരെ വിമാനത്താവളത്തില്‍ വിശദപരിശോധകള്‍ക്കു ശേഷം അവരവരുടെ ജില്ലകളിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ അവരവരുടെ വീടുകളില്‍ തന്നെ ക്വാറന്റീനിലാക്കാനാണ് തീരുമാനം.
കൊച്ചിയിലെത്തിയ വിമാനത്തിലെ 60 യാത്രക്കാര്‍ തൃശ്ശൂര്‍ സ്വദേശികളാണ്. ഇവര്‍ക്ക് ജില്ലയിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കു പോകാനായി മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ തയ്യാറാണ്. മൊത്തം യാത്രക്കാര്‍ക്കായി എട്ട് കെഎസ്ആര്‍ടിസി ബസുകളും 40 ടാക്‌സികളും സജ്ജമാക്കി നിറുത്തിയിരിക്കുന്നു.
30 യാത്രക്കാരെ വീതം പുറത്തിറക്കി തെര്‍മല്‍ സ്‌കാനറിലൂടെ പുറത്തിറക്കും. ആര്‍ക്കെങ്കിലും രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.
എമിഗ്രേഷന്‍ നടപടികള്‍ക്ക് അഞ്ച് കൗണ്ടറുകള്‍ തയ്യാറാക്കി. ഒന്നര മിനുട്ടിനകം നടപടികള്‍ പൂര്‍ത്തിയാക്കി ക്വാറന്റീനില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അഞ്ച് മിനിറ്റ് യാത്രക്കാര്‍ക്ക് ക്ലാസ് കൊടുക്കും. തുടര്‍ന്ന്, ക്വാറന്റീന്‍ ലംഘിക്കില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയശേഷം പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുന്നുണ്ട്. ഇതു കഴിഞ്ഞ് തെര്‍മല്‍ സ്‌കാന്‍ വീണ്ടും നടത്തി അതതു ജില്ലകളിലേക്കു മാറ്റുകയാണ്.
Keywords: Corona, Covid 19, Kerala, Air India
COMMENTS