തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കുമുള്ള 2020 - 21 അദ്ധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ മേയ് 18 ന് ആരംഭിക്കും. മുഖ്യമന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കുമുള്ള 2020 - 21 അദ്ധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ മേയ് 18 ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നേരിട്ടെത്തിയും ഓണ്‍ലൈന്‍ വഴിയും പ്രവേശനം നേടാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ വഴിയുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുവാനാകാത്ത എസ് സി എസ്ടി, മലയോര - തീരദേശ മേഖലകളിലെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് 200 പരീക്ഷാ പരിശീലന കേന്ദ്രങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇവര്‍ക്കായി അധിക പഠന സാമഗ്രികള്‍, മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, പരീക്ഷാ സഹായികള്‍ എന്നിവ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Keywords: School, New academic year, CM, May -18

COMMENTS