ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ പകുതിയും മഹാരാഷ്ട്രയിലാണെന്നിരിക്കെ, റെയില്‍വേ ഒരു മുന്നറിയിപ്പുമില്ലാതെ കേരളത്തിലേക്ക് മും...
ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ പകുതിയും മഹാരാഷ്ട്രയിലാണെന്നിരിക്കെ, റെയില്‍വേ ഒരു മുന്നറിയിപ്പുമില്ലാതെ കേരളത്തിലേക്ക് മുംബയില്‍ നിന്നു ട്രെയിന്‍ അയച്ചത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു.
കേരളത്തിന് തയ്യാറെടുപ്പുകള്‍ നടത്താനോ ട്രെയിനില്‍ എത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യാനോ സംവിധാനം ഒരുക്കുന്നതിനോ അവസരം നല്കാതെയാണ് ട്രെയിന്‍ അയച്ചത്.
മറുനാടുകളില്‍ നിന്ന് എത്തുന്നവരിലൂടെയാണ് കേരളത്തില്‍ വീണ്ടും കോവിഡ് സജീവമായിരിക്കുന്നത്. ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേയും കൈക്കൊണ്ടിരിക്കുന്ന നടപടി ആശങ്കപ്പെടുത്തുന്നതാണെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു.
സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കുകയും വരുന്ന യാത്രക്കാരുടെ പട്ടികയും മറ്റു വിശദാംശങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ഇവിടേക്കു വരുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പരും നേരത്തേ കിട്ടിയാല്‍ മാത്രമേ അവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്‍പ്പെടെ സംവിധാനം ഒരുക്കാന്‍ കഴിയൂ.
ഇത്തരം നടപടികള്‍ കോവിഡ് പ്രതിരോധത്തില്‍ കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ പോലും അട്ടിമറിക്കാന്‍ കാരണമായേക്കും.
കോവിഡ് കാലത്ത് റെയില്‍വേയുടെ വിഡ്ഢിത്തരങ്ങളും തലവേദനയാകുന്നുണ്ട്. മുംബയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പോയ ട്രെയിന്‍ നൂറുകണക്കിനു കിലോമീറ്റര്‍ വഴിതെറ്റി ഓടി ഒഡീഷയിലെ റൂര്‍ക്കേലയിലെത്തിയതിനെക്കുറിച്ചും റെയില്‍വേ മൗനത്തിലാണ്.
രാജ്യചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം കേട്ടുകേഴ് വി ഇല്ലാത്തതാതാണ്. ഭയന്ദറില്‍ നിന്ന് വ്യാഴാഴ്ച നൂറുകണക്കിനു തൊഴിലാളികളുമായി പോയ ശ്രമിക് ട്രെയിന്‍ വെള്ളിയാഴ്ച റൂര്‍ക്കേലയിലെത്തിയപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്! റൂര്‍ക്കേലയില്‍ 15 മണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ടതോടെ തൊഴിലാളികള്‍ ക്ഷുഭിതരായി ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. ട്രെയിന്‍ എന്ന് ഗോരഖ്പൂരിലെത്തുമെന്ന് റെയില്‍വേയ്ക്കും ഉത്തരമില്ല.
ഇതിനിടെ, അടുത്ത 10 ദിവസത്തിനുള്ളില്‍ പ്രധാന നഗരങ്ങളിലേക്ക് 2600 ശ്രമിക് ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് പറഞ്ഞു.
36 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിക്കുകയാണ് ലക്ഷ്യം.
രാജ്യത്ത് ജൂണ്‍ ഒന്നുമുതല്‍ 200 എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കും. ഇതിനായി ബുക്കിംഗ് ആരംഭിച്ചതായും യാദവ് വ്യക്തമാക്കി.
Keywords: Indian Railway, Train, Mumbai, Covid 19

COMMENTS