ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് - 19 വ്യാപനത്തിനെതിരെ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ സമ്പൂര്‍ണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് - 19 വ്യാപനത്തിനെതിരെ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ സമ്പൂര്‍ണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൂടി കര്‍ശനമാക്കേണ്ടിവരുമെന്നുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സൂചനയെ തുടര്‍ന്നാണ് രാഹുലിന്റെ പ്രതികരണം.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഓരോ 24 മണിക്കൂറിലും ഏഴായിരം വരെ വര്‍ദ്ധനവും മരണനിരക്ക് 150-ല്‍ കൂടുതലാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം സൂചന നല്‍കിയിരിക്കുന്നത്.
ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ കൂടി തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനത്തിന്റെ തോത് ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. അതിനാല്‍ തന്നെ ലോക് ഡൗണിന്റെ അഞ്ചാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തടസമുണ്ടെന്നും കേന്ദ്രം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ലോക്ഡൗണ്‍ നീട്ടിയത് കൊണ്ട് രോഗവ്യാപനം തടയാനാകില്ലെന്നും കോവിഡ് പ്രതിരോധത്തിന് കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നില്ലെന്നും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്നുള്ള ലോക് ഡൗണിന് കോണ്‍ഗ്രസ് എതിരാണെന്ന സൂചനയാണ് ഈ പ്രതികരണത്തിലൂടെ രാഹുല്‍ ഗാന്ധി നല്‍കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെതിരെ തിരിയുകയാണ്.
21 ദിവസത്തിനുള്ളില്‍ കൊറോണ വൈറസിനെ തടയാനാകുമെന്നുള്ള പ്രധാനമന്ത്രിയുടെ അവകാശവാദമാണ് ഇതിലൂടെ പൊളിഞ്ഞതെന്നും രോഗം അതിവേഗം പടരുമ്പോള്‍ ലോക് ഡൗണ്‍ പിന്‍വലിക്കുന്ന ഏക രാജ്യമാണ് ഇന്ത്യയെന്നും അതിനാല്‍ തന്നെ ലോക് ഡൗണിന്റെ ലക്ഷ്യം ഫലം കണ്ടില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
Keywords: Rahul Gandhi, Covid - 19, Lockdown, Failed

COMMENTS