കൊച്ചി: വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിയുന്നവര്‍ സ്വയം ചെലവ് വഹിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ന...
കൊച്ചി: വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിയുന്നവര്‍ സ്വയം ചെലവ് വഹിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. നേരത്തെ ഈ പ്രശ്‌നം വിവാദമായതോടെ പാവപ്പെട്ട പ്രവാസികളെ ഇതില്‍ നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതില്‍ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ്
ഹൈക്കോടതിയില്‍ ഗവണ്‍മെന്റിനെതിരെ ഹര്‍ജി വന്നിരിക്കുന്നത്. ഹര്‍ജി പിന്നീട് പരിഗണിക്കും.
കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും കരിപ്പൂരിലെത്തിയ 10 പേരെ ജില്ലാ ഭാരണകൂടം പെയ്ഡ് ക്വാറന്റീനിലാക്കിയിരുന്നു. എന്നാല്‍ ജോലി നഷ്ടപ്പെട്ട തങ്ങള്‍ക്ക് പണം നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു അവര്‍.
തുടര്‍ന്ന് സംഭവം വിവാദമാകുകയും പ്രവാസികള്‍ മുറി ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് ഇവരുടെ ചെലവ് ഭരണകൂടം തന്നെ വഹിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.
അതേസമയം വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി താമസവും ഭക്ഷണ സൗകര്യവുമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി നാളെമുതല്‍ സംസ്ഥാന വ്യാപകമായി അവര്‍ പ്രതിഷേധപരിപാടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
Keywords: Quarantine,Highcourt, Covid - 19, Government
COMMENTS