ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ നടത്താനുദ്ദേശിച്ചിരുന്ന വന്‍ സ്‌ഫോടന നീക്കത്തെ പരാജയപ്പെടുത്തി സൈന്യം. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ന...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ നടത്താനുദ്ദേശിച്ചിരുന്ന വന്‍ സ്‌ഫോടന നീക്കത്തെ പരാജയപ്പെടുത്തി സൈന്യം. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടക്കാനിരുന്ന വന്‍ സ്‌ഫോടനനീക്കത്തെ അതിവിദഗ്ധമായ ഓപ്പറേഷനിലൂടെ സൈന്യം പരാജയപ്പെടുത്തുകയായിരുന്നു.
20 കിലോ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സൂക്ഷിച്ചിരുന്ന കാറിനെ രഹസ്യമായി സൈന്യം തടയുകയായിരുന്നു. ഇതോടെ വന്‍ ദുരന്തം ഒഴിവായി.
കഴിഞ്ഞ വര്‍ഷം പുല്‍വാമയില്‍ ഇതിന് സമാനമായി വന്‍സ്‌ഫോടനം നടന്നിരുന്നു. അന്ന് സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടനവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ച് കയറ്റി ഉണ്ടായ സ്‌ഫോടനത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്. അതിന് സമാനമായ വന്‍ ദുരന്തമാണ് സൈന്യം പരാജയപ്പെടുത്തിയത്.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ജനവാസമേഖലയിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചപ്പോള്‍ തന്നെ സൈന്യം മേഖലയിലെ സൈനികരെയും ജനങ്ങളെയും അതീവരഹസ്യമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയ ശേഷം ഈ കാര്‍ വരുമെന്ന് വിവരം കിട്ടിയ വഴി പല ഭാഗത്തു നിന്നും ഘട്ടം ഘട്ടമായി ബാരിക്കേഡുകള്‍ വച്ച് അടയ്ക്കുകയായിരുന്നു. ഒരു സ്ഥലത്ത് കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിവേഗത്തില്‍ പാഞ്ഞുപോവുകയായിരുന്നു.
തുടര്‍ന്ന് സൈന്യം പിന്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ദൗത്യം പൊളിഞ്ഞെന്ന് മനസ്സിലാക്കിയ കാറിന്റെ ഡ്രൈവര്‍ വഴിയരികില്‍ കാര്‍ നിര്‍ത്തി ഓടിപ്പോയി. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന കാര്‍ പുലര്‍ച്ചയോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സി.ആര്‍.പി.എഫ്, പൊലീസ്, കരസേന എന്നിവര്‍ സംയുക്തമായാണ് ഈ ഓപ്പറേഷനില്‍ ഭാഗമായത്.
Keywords: Pulwama, Car bomb attack attempt. Army, Jammu Kasmir

COMMENTS