ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപന പ്രതിസന്ധി തടയാനെന്ന പേരില്‍ രാജ്യത്തെ സമസ്ത മേഖലകളും വിറ്റുതുലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ച...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപന പ്രതിസന്ധി തടയാനെന്ന പേരില്‍ രാജ്യത്തെ സമസ്ത മേഖലകളും വിറ്റുതുലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു.
കോവിഡ് ഉത്തേജന പാക്കേജിന്റെ നാലാംഘട്ടത്തിലാണ് വില്പന വിവരം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധം, ഖനനം, ബഹിരാകാശം, വൈദ്യുതി, വ്യോമയാനം തുടങ്ങിയ മേഖലകളിലെല്ലാം സ്വകാര്യവത്കരണം നടത്തുകയാണ്.
ഉപഗ്രഹ വിക്ഷേപങ്ങളില്‍ സ്വകാര്യ കമ്പനികള്‍ക്കും പങ്കാളികളാകാം. ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കും ഉപയോഗിക്കാന്‍ അനുവദിക്കും. ഇതിനായി നയവും നിയന്ത്രണ സംവിധാനവും വരുമെന്നും മന്ത്രി പറഞ്ഞു.
ആണവോര്‍ജ മേഖലയില്‍ പൊതു-സ്വകാര്യ നിക്ഷേപം കൊണ്ടുവരും. ആദ്യപടിയായി മെഡിക്കല്‍ ഐസോടോപ്പ് ഉത്പാദിപ്പിക്കാന്‍ പൊതുസ്വകാര്യ പങ്കാളിത്തം അനുവദിക്കും.
കല്‍ക്കരി ഖനനത്തിന് സംരഭകര്‍ക്കുള്ള വ്യവസ്ഥകള്‍ ഉദാരമാക്കും. ഇതോടെ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാനാവും. 50,000 കോടി രൂപ ചെലവിട്ട് കല്‍ക്കരി നീക്കത്തിന് സൗകര്യമൊരുക്കും.
രാജ്യത്ത് 500 ഖനികളാണ് സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കുന്നത്. ബോക്‌സൈറ്റ് ഖനികള്‍ ഒന്നിച്ച് ലേലം ചെയ്യും. പര്യവേക്ഷണം, ഖനനം, ഉത്പാദനം എന്നിവയ്ക്ക് ഇടത്തരം സംരംഭകര്‍ക്ക് അനുമതി നല്‍കി. ധാതു ഉത്പാദനത്തിലെ പ്രവൃത്തികളെല്ലാം ഒരേകമ്പനിക്കു തന്നെ ഏറ്റെടുക്കാനും അനുമതിയുണ്ട്.
സര്‍ക്കാരുമായി ഖനിയിലെ വരുമാനം പങ്കുവയ്ക്കണം. ടണ്ണിന് നിശ്ചിത രൂപ എന്ന രീതി മാറ്റി വരുമാനം പങ്കിടല്‍ സംവിധാനമാവും കൊണ്ടുവരിക.
പ്രതിരോധ മേഖലയിലെ 49% ആയിരുന്ന വിദേശ നിക്ഷേപം 74 ശതമാനമായി ഉയര്‍ത്തി. ഇതോടെ, വിദേശകമ്പനികള്‍ക്ക് നേരിട്ട് ഇന്ത്യയില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ തുടങ്ങാനാവും. രാജ്യത്തെ ഓര്‍ഡന്‍സ് ഫാക്ടറികള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തു കോര്‍പറേറ്റ് വത്കരിക്കും. ഇത് സ്വകാര്യവത്കരണമല്ല. പൊതുജനങ്ങള്‍ക്ക് ഓഹരികള്‍ വാങ്ങാനാവുമെന്നു മന്ത്രി വിശദീകരിച്ചു.
രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുകയാണ്. തിരുവനന്തപുരം ഉള്‍പ്പെടയുള്ള ആറ് വിമാനത്താവളങ്ങള്‍ ഇതിനകം സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. 12 വിമാനത്താവളങ്ങളില്‍ നിന്നായി 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ വ്യോമമേഖല യാത്രാവിമാനങ്ങള്‍ക്ക് തുറന്നുകൊടുക്കും. വിമാനക്കമ്പനികളുടെ യാത്രാ ചെലവ് ഇങ്ങനെ കുറയ്ക്കാനാവും.
ആദ്യപടിയായി കേന്ദ്ര ഭരണപ്രദേശങ്ങളിലെ വൈദ്യുത വിതരണ കമ്പനികളെ സ്വകാര്യവത്കരിക്കും.
Keywords: India, Privatization, Covid Package
COMMENTS