അഭിനന്ദ് ന്യൂഡല്‍ഹി: മേയ് 17 ന് ശേഷം ലോക് ഡൗണ്‍ മൂന്നാം തവണയും നീട്ടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു...
അഭിനന്ദ്
ന്യൂഡല്‍ഹി: മേയ് 17 ന് ശേഷം ലോക് ഡൗണ്‍ മൂന്നാം തവണയും നീട്ടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ഈ തീരുമാനത്തിലേക്ക് കേന്ദ്രം എത്തുന്നതെന്നാണ് അറിയുന്നത്.
രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. മറ്റ് നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരാം.
മെയ് 17 ന് ശേഷവും ലോക് ഡൗണ്‍ ഏതെങ്കിലും രൂപത്തിലോ മറ്റേതെങ്കിലുമോ തുടരുമെന്ന് മുഖ്യമന്ത്രിമാര പ്രധാനമന്ത്രി അറിയിച്ചു.
സംസ്ഥാനങ്ങളിലെ ഹരിതമേഖലകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ രൂപം കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇത്തരം പദ്ധതികള്‍ കേന്ദ്രത്തിന്റെ പരിഗണനയ്ക്കായി മേയ് 15 നും 17 നും ഇടയില്‍ എത്തിച്ചുകൊടുക്കണം.
ആറുമണിക്കൂറോളം നീണ്ട മാരത്തണ്‍ മീറ്റിംഗില്‍, മിക്ക മുഖ്യമന്ത്രിമാരും അവരുടെ നിലപാട് അറിയിച്ചു. ഗ്രാമപ്രദേശങ്ങളെ കോവിഡ് -19 മഹാമാരിയില്‍ നിന്ന് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മോഡി പറഞ്ഞു.
കൊറോണ വൈറസ് രോഗം ഗ്രാമപ്രദേശങ്ങളിലേക്ക് പടരാതെ തടയുന്നത് വലിയ വെല്ലുവിളിയാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, വാക്സിനോ പരിഹാരമോ കണ്ടെത്തും വരെ വൈറസിനെതിരെ പോരാടുന്നതിനുള്ള ഏറ്റവും വലിയ ആയുധം സാമൂഹിക അകലമാണെന്ന് ഓര്‍മിപ്പിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിച്ച മാരത്തണ്‍ യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Lock Down, Video Conferencing, Narendra Modi, NIrmala Sitaraman, Amit Shah
COMMENTS