ന്യൂഡല്‍ഹി: ലോക് ഡൗണില്‍ സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം കുറയ്ക്കുന്നതിനായി ഉപാധികളോടെ മദ്യവില്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കേന്...
ന്യൂഡല്‍ഹി: ലോക് ഡൗണില്‍ സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം കുറയ്ക്കുന്നതിനായി ഉപാധികളോടെ മദ്യവില്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ഇതേസമയം, ബാറുകള്‍ തുറക്കാന്‍ അനുമതിയില്ല.
ലോക് ഡൗണ്‍ മേയ് 17 വരെ നീട്ടിക്കൊണ്ടു പുറപ്പെടുവിച്ച മാര്‍ഗരേഖയിലാണ് മദ്യവില്പന ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ മദ്യവില്പനയ്ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം എത്തുന്ന ആളുകള്‍ സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ഒരിടത്തും അഞ്ചില്‍ കൂടുതല്‍ വ്യക്തികള്‍ കൂടാന്‍ പാടില്ല. പൊതു സ്ഥലത്തെ മദ്യപാനം ഉത്തരവില്‍ വിലക്കിയിട്ടുണ്ട്.
Summary: The Central Government on Friday approved the opening of liquor stores with strict restrictions. Meanwhile, bars are not allowed to open.
Keywords: Central Government , Lockdown, Lliquor stores, Bar Hotel
COMMENTS