കൊച്ചി: കൊറോണ വൈറസ് വ്യാപനം കൂടാനും സമൂഹത്തിന്റെ പൊതു ക്ഷേമം തകരാനും കാരണമായേക്കാവുന്ന, മദ്യഷാപ്പുകള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര...
കൊച്ചി: കൊറോണ വൈറസ് വ്യാപനം കൂടാനും സമൂഹത്തിന്റെ പൊതു ക്ഷേമം തകരാനും കാരണമായേക്കാവുന്ന, മദ്യഷാപ്പുകള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഹിന്ദു ജനജാഗൃതി സമിതി ആവശ്യപ്പെട്ടു.
വരുമാനത്തിലെ ഇടിവ് നോക്കാതെ ലോക് ഡൗണ്‍ നടപ്പാക്കാനുള്ള ധീരവും പ്രശംസനീയവുമായ നടപടികള്‍ കൈക്കൊണ്ട് പൊതുജനങ്ങളെ കൊറോണ വൈറസിന്റെ വ്യാപനത്തില്‍ നിന്നു സംരക്ഷിക്കുകയായിരുന്നു സര്‍ക്കാര്‍.
മറുവശത്ത് വരുമാനം മാത്രം ലക്ഷ്യമിട്ട് മദ്യഷാപ്പുകള്‍ തുറക്കാനാണ് ഇപ്പോള്‍ തീരുമാനം. ഈ തീരുമാനം രാജ്യവ്യാപകമായി കൊറോണ വൈറസ് സംക്രമണം വര്‍ധിപ്പിക്കും.
കൂടാതെ ഈ തീരുമാനം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍, കുട്ടികളില്‍ ദുശ്ശീലങ്ങള്‍ ഉണ്ടാക്കല്‍, ഇവ വര്‍ധിപ്പിക്കുകയും, ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സമാധാനം നശിപ്പിക്കുകയും ചെയ്യും.
അതിനാല്‍ മദ്യഷാപ്പുകള്‍ തുറക്കാനുഉള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി അഭ്യര്‍ത്ഥിച്ചു.
മദ്യഷാപ്പുകള്‍ തുറന്ന പല സ്ഥലങ്ങളിലും മദ്യം വാങ്ങാന്‍ മുന്നില്‍ ജനങ്ങളുടെ നീണ്ട നിര തന്നെ കാണാവുന്നതാണ്. ഇതു വളരെ അപകടകരമാണ്.
ലോക് ഡൗണ്‍ കാലത്ത് നടപ്പിലാക്കപ്പെട്ട സാമൂഹിക അകലം, മാസ്‌ക് ധരിക്കുക, സെക്ഷന്‍ 144 അനുസരിച്ച് നാലു പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്, വീട്ടില്‍ തന്നെ തുടരുക മുതലായ നിയമങ്ങളെ ചവിട്ടി മെതിക്കുകയാണ് മദ്യവില്പന അനുവദിച്ച തീരുമാനത്തിലൂടെ.
മദ്യം അവശ്യവസ്തുവല്ല. മദ്യപാനം അനുവദിക്കുന്നത് രാജ്യത്ത് കൊറോണ വൈറസ് വ്യാപനവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്.
സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍, കൊലപാതകം, കലാപം, ആത്മഹത്യ, ഗാര്‍ഹിക പീഡനങ്ങള്‍ ഇവയുടെയല്ലാം പിറകില്‍ മദ്യത്തിനുള്ള പങ്ക് വളരെ വലുതാണ്.
അതിനാല്‍ സാമൂഹിക ക്ഷേമത്തിനുവേണ്ടി, രാഷ്ട്ര താത്പര്യത്തിനുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മദ്യഷാപ്പുകള്‍ തുറക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ഹിന്ദു ജനജാഗൃതി സമിതി ദേശീയ വക്താവ് രമേശ് ഷിന്ദേ ആവശ്യപ്പെട്ടു.
HUGE CROWDS at Ashok Nagar, Delhi outside Liquor Shop. No Social Distancing DESPITE Delhi being Corona Red Zone area but CM Arvind Kejriwal wants the money. OVERBURDENED Delhi Police had tough time controlling crowd. Finally the Shop was shut down । What's going on🤷🏻♂️#LiquorShops pic.twitter.com/RjHEb5PaYe— Saurabh Dubey (@Saurabh41393288) May 4, 2020
Keywords: India, Liquour Sale, Hindu Jan Jagruti, Coronavirus
COMMENTS