തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസദിനം. സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 ബാധ സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറി...
തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസദിനം. സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 ബാധ സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
കണ്ണൂരില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവാവുകയും ചെയ്തു. സംസ്ഥാനത്ത് കോവിഡില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം 401 ആയി.
നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ 95 പേരാണ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 21,720 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 388 പേര്‍ ആശുപത്രികളിലും 21,332 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
ഇന്ന് 63 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി വന്നു. വയനാട് ജില്ലയിലെ മാനന്തവാടി, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത്, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി. ഇന്നു രോഗം റിപ്പോര്‍ട്ടു ചെയ്തില്ലെങ്കിലും അതീവ ജാഗ്രത വേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു.
Keywords: Kerala, Coronavirus, Covid 19, Hot Spot
COMMENTS