തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ടു ചെയ്തില്ല. ഇതേസമയം, ഒന്‍പതു വ്യക്തികള്‍ രോഗമുക്തരാവുകയും ചെയ്തു...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ടു ചെയ്തില്ല. ഇതേസമയം, ഒന്‍പതു വ്യക്തികള്‍ രോഗമുക്തരാവുകയും ചെയ്തു.
കൊറോണ റിപ്പോര്‍ട്ടു ചെയ്തില്ലെങ്കിലും ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം കൂടി. സംസ്ഥാനത്ത് പത്ത് പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി നിശ്ചയിക്കപ്പെട്ടു.
പുതിയ ഹോട്ട് സ്‌പോട്ടുകളില്‍ എട്ടെണ്ണം തിരുവനന്തപുരം ജില്ലയിലാണ്. കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ പഞ്ചായത്തുകളാണ് തിരുവനന്തപുരം ജില്ലയിലെ പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
കാസര്‍കോട് ഉദുമയും മലപ്പുറം ജില്ലയില്‍ മാറഞ്ചേരിയും ഹോട്ട് സ്‌പോട്ടുകളായി. ഇതോടെ കേരളത്തില്‍ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 80 ആയി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാലു പേര്‍ വീതം ഇന്നു രോഗമുക്തരായി. എറണാകുളത്ത് ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി.
ഇ്‌നത്തെ കണക്കു പ്രകാരം 102 പേര്‍ വിവിധ ആശുപത്രികളില്‍ കോവിഡ് 19ന് ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ സംഖ്യ
21,499 ആണ്. ഇവരില്‍ 432 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്.
രോഗലക്ഷണങ്ങളുള്ള 27,150 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 26,225 സാമ്പിളുകള്‍ നെഗറ്റിവാണ്.
Keywords: Kerala, Coronavirus, Covid 19, Hot Spot
COMMENTS