ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, മറ്റു ജില്ലകളിലേക്...
ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, മറ്റു ജില്ലകളിലേക്ക് യാത്രയ്ക്ക് നിര്‍ബന്ധമായും പാസ് വാങ്ങിയിരിക്കണം.
സ്‌കൂള്‍, കോളേജുകള്‍, ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസം ആകാം.
ജില്ലക്കകത്ത് പൊതുഗതാഗതം അനുവദിക്കും. ജലഗതാഗതം ആകാം. സിറ്റിംഗ് കപ്പാസിറ്റിയുടെ പകുതി മാത്രമേ ആളെ കയറ്റാന്‍ പാടുള്ളൂ. യാത്രക്കാര്‍ നിന്നു സഞ്ചരിക്കാന്‍ പാടില്ല. ജില്ലക്കകത്ത് ഹോട്ട് സ്‌പോട്ടില്‍ പ്രവേശനാനുമതിയില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും യാത്രാസമയ നിയന്ത്രണം ബാധകമല്ല. ടെക്‌നീഷ്യന്‍മാര്‍ ട്രേഡ് ലൈസന്‍സ് കോപ്പി കൈയില്‍ കരുതണം.
ജോലി സംബന്ധമായി സ്ഥിരം ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ പൊലീസ് മേധാവിയില്‍ നിന്നോ ജില്ലാ കലക്ടറില്‍ നിന്നോ സ്ഥിരം യാത്രാ പാസ് കൈപ്പറ്റണം. ഇവര്‍ക്കും ഹോട്ട് സ്‌പോട്ടുകളില്‍ വിലക്കുണ്ട്.
ഒറ്റപ്പെട്ടു പോയ ബന്ധുക്കള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ തുടങ്ങിയവരെ കൂട്ടാന്‍ അനുമതി നല്‍കും. ടാക്‌സി ആയാലും സ്വകാര്യ കാറിലും ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്ക് യാത്രയാകാം. ഇത്തരത്തില്‍ പോകുന്നവര്‍ കുടുംബാംഗമാണെങ്കില്‍ മൂന്ന് പേര്‍ ആകാം.
ഓട്ടോറിയില്‍ പിന്നില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ. കുടുബാംഗമാണെങ്കില്‍ മൂന്ന് പേര്‍ ആകാം.
ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം. കുടുംബാംഗമാണെങ്കില്‍ പിന്നില്‍ ഒരാളെ അനുവദിക്കും.
Keywords: Kerala, District, Covid 19, Coronavirus
COMMENTS