കോഴിക്കോട് : രാജ്യസഭാംഗവും ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റുമായ എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു. 83 വയസായിരുന്നു. മുന്‍ കേന്ദ്ര...
കോഴിക്കോട് : രാജ്യസഭാംഗവും ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റുമായ എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു. 83 വയസായിരുന്നു.
മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി ദിനപത്രത്തിന്റെ എംഡിയുമായ വീരേന്ദ്രകുമാറിന്റെ അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
1987 മുതല്‍ 91 വരെ കേരള നിയമസഭാംഗമായിരുന്നു. കൂടിയായിരുന്നു. 1996ല്‍ കോഴിക്കോട് നിന്ന് ലോക് സഭയിലേക്കു മത്സരിച്ചു വിജയിച്ചു. കേന്ദ്ര തൊഴില്‍ സഹ മന്ത്രിയായും ധന സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.
എല്‍.ഡി.എഫിന്റെ ആദ്യ കണ്‍വീനര്‍ ആയിരുന്നു. മദ്രാസ് നിയമസഭാംഗമായിരുന്ന പദ്മപ്രഭാ ഗൗഡറുടെയും മരുദേവി അവ്വയുടെയും മകനാണ്. 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പ്പറ്റയിലാണ് ജനനം. അടിയന്തരാവസ്ഥാ കാലത്ത് അറസ്റ്റിലായി.
തത്വചിന്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയിട്ടുള്ള വ്യക്തിത്വമാണ്. 'ഹൈമവതഭൂവില്‍' എന്ന പുസ്തകത്തിനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.
Keywords: MP Veerendra Kumar, Mathrubhumi, Janatadal
COMMENTS