സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം
തടയുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ജൂണ്‍ 30 വരെ
ദീര്‍ഘിപ്പിച്ചു. ഒപ്പം ലോക് ഡൗണില്‍ നിരവധി ഇളവുകളും പ്രഖ്യാപിച്ചു.
ഇനി മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണം ഉണ്ടാവുക. ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ വരും. ജൂണ്‍ എട്ടു മുതല്‍ വിപുലമായ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന ഇളവുകള്‍
* സംസ്ഥാനം കടന്നും യാത്രാനുമതി. ഇതിനു സാഹചര്യം വിലയിരുത്തി സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം.
* സംസ്ഥാനാന്തര യാത്രയ്ക്കു മുന്‍കൂര്‍ അനുമതിയോ ഇ പാസോ വേണ്ട.
* രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെയുള്ള യാത്രാ നിരോധനം തുടരും.
* ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, സേവന സര്‍വീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കാം.
* പൊതുസ്ഥലങ്ങള്‍ തുറക്കുമ്പോള്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിക്കും.
* വിദ്യാഭ്യാസ സ്ഥാപാനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചു തീരുമാനമെടുക്കും. ജൂലായില്‍ സ്‌കൂളുകള്‍ തുറന്നേക്കും.
* വ്യവസായ കേന്ദ്രങ്ങള്‍ ജൂണ്‍ എട്ട് മുതല്‍ തുറക്കാം.
* അന്താരാഷ്ട്ര വിമാന സര്‍വീസ് പിന്നീട് തീരുമാനിക്കും.
COMMENTS