ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ മേയ് 31 വരെ നീട്ടി. നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവ...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ മേയ് 31 വരെ നീട്ടി. നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക് ഡൗണിന്റെ മൂന്നാം ഘട്ടം ഇന്നവസാനിക്കാനിരിക്കെയാണ് ലോക് ഡൗണ്‍ നീ്ട്ടിയിരിക്കുന്നത്.
നാലാം ഘട്ടം പകല്‍ സമയങ്ങളില്‍ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമുണ്ട്. അന്തര്‍ സംസ്ഥാന ഗതാഗതം അനുവദിക്കും. - ബസ്സുകളും പൊതു വാഹനങ്ങളും നിരത്തിലിറക്കാം.
വിമാന യാത്ര, മെട്രോ റെയില്‍, മാളുകള്‍, ജിമ്മുകള്‍, വലിയ ഒത്തുചേരലുകള്‍ എന്നിവയ്ക്കുള്ള നിയന്ത്രണം തുടരും. 60 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങാന്‍ പാടില്ല.
ചുവപ്പ്, പച്ച, ഓറഞ്ച് മേഖലകള്‍ തിരിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കു നല്കി. ലോക് ഡൗണിന്റെ തുടക്കം മുതല്‍ സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇത്. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള വീഡിയോ കോണ്‍ഫറന്‍സിലും സംസ്ഥാനങ്ങളുടെ പ്രധാന ആവശ്യം ഇതായിരുന്നു.
Keywords: : Lockdown, March 31, Chief Ministers, Prime Minister Narendra Modi, India, Covid 19
COMMENTS