ന്യൂഡല്‍ഹി: ലോക് ഡൗണില്‍ മെയ് മൂന്നു മുതല്‍ ഇളവുകള്‍ വരുന്നതോടെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ തയ്യാറായി സംസ്ഥാനങ്ങള്‍. ന്യൂഡല്‍ഹി, കര്‍ണ...
ന്യൂഡല്‍ഹി: ലോക് ഡൗണില്‍ മെയ് മൂന്നു മുതല്‍ ഇളവുകള്‍ വരുന്നതോടെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ തയ്യാറായി സംസ്ഥാനങ്ങള്‍. ന്യൂഡല്‍ഹി, കര്‍ണാടക, അസം എന്നീ സംസ്ഥാനങ്ങളാണ് ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്.
നിയന്ത്രണ മേഖലകളല്ലാത്ത പ്രദേശങ്ങളിലും ഗ്രീന്‍, ഓറഞ്ച് സോണുകളിലും ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയെ തുടര്‍ന്നാണ് നടപടി.
മേയ് മൂന്നു മുതല്‍ ന്യൂഡല്‍ഹിയിലും നാലു മുതല്‍ കര്‍ണാടകയിലും ഇവ തുറന്നു പ്രവര്‍ത്തിക്കും. ഗ്രീന്‍ സോണുകളില്‍ ഇതിനുള്ള അനുമതി അസം സര്‍ക്കാരും നല്‍കിയിട്ടുണ്ട്.
കുറഞ്ഞത് ആറടി സാമൂഹിക അകലം പാലിച്ച് മദ്യം, പാന്‍, പുകയില എന്നിവയുടെ വില്‍പന ആരംഭിക്കാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഒരു കടയില്‍ പരമാവധി അഞ്ചു പേര്‍ മാത്രമേ പാടുള്ളൂ എന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Keywords: Liquor shops, Reopen, Delhi, Karnataka, Assam

COMMENTS