സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ മദ്യവില്പന ശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ മദ്യവില്പന ശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും.
സംസ്ഥാനത്തെ മദ്യവില്പനശാലകള്‍ തുറക്കുന്നതിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എന്നുമുതലാണ് മദ്യവില്പനശാലകള്‍ തുറക്കുക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നില്ല. എന്നാല്‍, ഓണ്‍ലൈന്‍ ക്യൂ സംവിധാനത്തിനുള്ള മൊബൈല്‍ ആപ്പും സാങ്കേതിക സംവിധാനങ്ങളും തയ്യാറാവുന്ന മുറയ്ക്ക് മദ്യവില്പന ആരംഭിക്കുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
മറ്റൊരു ഉത്തരവ് വരുംവരെ സംസ്ഥാനത്ത് മദ്യവില്പന പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പിന്‍ബലത്തിലായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Keywords: Kerala, Bevco, Bar Hotel, Liquor
COMMENTS