കൊച്ചി: മദ്യം വീണ്ടും സുലഭമായതോടെ സംസ്ഥാനത്ത് അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറാന്‍ തുടങ്ങി. ചങ്ങനാശേരിയില്‍ മദ്യപിച്ച മകന്‍ അമ്മയെ കഴുത്തറു...
കൊച്ചി: മദ്യം വീണ്ടും സുലഭമായതോടെ സംസ്ഥാനത്ത് അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറാന്‍ തുടങ്ങി. ചങ്ങനാശേരിയില്‍ മദ്യപിച്ച മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നപ്പോള്‍ തിരൂരില്‍ ബാപ്പയെ മകന്‍ നിലത്തുതള്ളിവീഴ്ത്തി കൊന്നു. ബാലരാമപുരത്ത് ഓട്ടോ ഡ്രൈവറെ കൂട്ടുകാരന്‍ തലയ്ക്കടിച്ചു കൊന്നു.
ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് മദ്യലഹരിയില്‍
തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55)യെ
ശനിയാഴ്ച രാത്രി പത്തരയോടെ മകന്‍ ജിതിന്‍ബാബുവാണ് കൊന്നത്.
27കാരനായ നിതിന്‍ ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായ നിതിന്‍, ഇഷ്ട ഭക്ഷണം കിട്ടിയില്ലെന്ന കാരണത്താല്‍ കറിക്കത്തി കൊണ്ട് അമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അമ്മയെ കൊന്നിട്ട ശേഷം ഇയാള്‍ തന്നെ അയല്‍ക്കാരെ ഫോണില്‍ വിളിച്ചു. വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാമെന്നു പറഞ്ഞായിരുന്നു വിളിച്ചത്.
സംഭവം അറിഞ്ഞു നടുങ്ങിയ നാട്ടുകാരാണ് പൊലീസിനെ വിളിച്ചത്. പൊലീസ് എത്തി ഗ്രില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ബെഡ് റൂമില്‍ അമ്മയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.
പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി തെളിവു ശേഖരിച്ചു.
മലപ്പുറം ജില്ലയിലെ തിരൂരില്‍ മദ്യലഹരിയില്‍ എഴുപതുകാരനായ ബാപ്പയെ മകന്‍ തള്ളിവീഴ്ത്തി കൊന്നു. തിരൂര്‍ മുത്തൂര്‍ പുളിക്കല്‍ മുഹമ്മദ് ഹാജിയെയാണ് മകന്‍ അബൂബക്കര്‍ സിദ്ദിഖ് കൊലപ്പെടുത്തിയത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ മകനെ മുഹമ്മദ് ഹാജി ശകാരിച്ചതിന്റെ ദേഷ്യത്തില്‍ ബാപ്പയെ മകന്‍ തള്ളിവീഴ്ത്തുകയായിരുന്നു. തലയടിച്ചു വീണ മുഹമ്മദ് ഹാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച അബൂബക്കറിനെ നാട്ടുകാരാണ് പിടികൂടി പൊലീസിനു കൈമാറിയത്.
തിരുവനന്തപുരത്ത് ബാലരാമപുരം കട്ടച്ചല്‍ കുഴിയില്‍ ശ്യാം എന്ന യുവാവ് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ കൊല്ലപ്പെട്ടു. ഇയാളുടെ കൂട്ടുകാരന്‍ സതി എന്നയാളാണ് കൊല നടത്തിയത്. സതി ഒളിവിലാണ്.
ശ്യാം ഓട്ടോ ഡ്രൈവറാണ്. കട്ടച്ചല്‍ കുഴിയില്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു. മദ്യപിച്ച് ശ്യാമും സതിയും വാക്കുതര്‍ക്കം പതിവായിരുന്നു. ശനിയാഴ്ച രാത്രി പത്തുമണിയോടെ വാക്കുതര്‍ക്കത്തിനിടെ ശ്യാമിന്റെ തലക്ക് സതി അടിക്കുകയായിരുന്നു. സംഭവത്തിനു സാക്ഷികളായ മറുനാടന്‍ തൊഴിലാളികള്‍ നാട്ടുകാരെ അറിയിച്ചു. വീട്ടുടമ ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Liquor, Kerala, Murder, Changanassery, Tirur, Balaramapuram
COMMENTS