തിരുവനന്തപുരം: നഷ്ടം സഹിച്ചു ബസ്സോടിക്കാനില്ലെന്നു സ്വകാര്യ ഉടമകള്‍ പ്രഖ്യാപിച്ചിരിക്കെ, സംസ്ഥാനത്ത് കെഎസ്ആര്‍ടിസി നാളെ മുതല്‍ ബസ് സര്‍...
തിരുവനന്തപുരം: നഷ്ടം സഹിച്ചു ബസ്സോടിക്കാനില്ലെന്നു സ്വകാര്യ ഉടമകള്‍ പ്രഖ്യാപിച്ചിരിക്കെ, സംസ്ഥാനത്ത് കെഎസ്ആര്‍ടിസി നാളെ മുതല്‍ ബസ് സര്‍വീസ് ആരംഭിക്കും.
ജില്ലക്കുള്ളില്‍ മാത്രമാവും സര്‍വീസെന്ന്
ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. സ്വകാര്യ ബസ് ഉടമകള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് പ്രതീക്ഷയെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ലോക് ഡൗണ്‍ പശ്ചാത്തലത്തിലാണ് സര്‍വീസിന് നിയന്ത്രണങ്ങള്‍ വച്ചത് . യാഥാര്‍ത്ഥ്യ ബോധത്തോടെ ബസുടമകള്‍ പെരുമാറണം. അടിയന്തര യാത്രകള്‍ വേണ്ടവരുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്കു പോകേണ്ടതുണ്ട്. ഇക്കാരണങ്ങളാലാണ് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്നത്. പണം ഉണ്ടാക്കുകയല്ല, അവശ്യ യാത്രകള്‍ക്ക് സൗകര്യം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ബസ്സില്‍ കൂടുതല്‍ ആളുകള്‍ കയറാതിരിക്കാന്‍ പൊലീസിന്റെ സഹായം തേടും. ആദ്യത്തെ ഏതാനും ദിവസം കഴിഞ്ഞാല്‍ ജനം പുതിയ രീതിയുമായി പൊരുത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
മൊത്തം സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളെ മാത്രമേ കയറ്റൂ. നിന്നു യാത്ര അനുവദിക്കില്ല.
അമ്പതു ശതമാനം ചാര്‍ജ് വര്‍ദ്ധനയും പിന്നെ കണ്‍സഷനുകളും തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുമെന്നാണ് സംഘടനാ പ്രതിനിധികളുടെ നിലപാട്. നൂറു ശതമാനം ചാര്‍ജ് വര്‍ധന വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ അതില്‍നിന്ന് പിന്‍മാറി അമ്പതു ശതമാനം വര്‍ധനവ് മാത്രമാക്കിയതും കണ്‍സഷന്‍ നല്‍കണമെന്ന് പറഞ്ഞതും അംഗീകരിക്കാനാവില്ലെന്നു നേതാക്കള്‍ പറഞ്ഞു.
Keywords: KSRTC, Kerala, Bus Service
COMMENTS