തിരുവനന്തപുരം: കേരളത്തില്‍ മദവില്പനശാലകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മദ...
തിരുവനന്തപുരം: കേരളത്തില്‍ മദവില്പനശാലകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മദ്യവില്പന ഔട്ട് ലെറ്റുകള്‍ തുറന്നാല്‍ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്നു കണ്ടാണ് തീരുമാനം. സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാതെ വരുമെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
തുറക്കാനായി നിലവില്‍ തീരുമാനം എടുത്തിട്ടില്ല. ഇതിനായി ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടത്തേണ്ടതുണ്ട്.
മൂന്നാം ഘട്ട ലോക് ഡൗണിന്റെ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശത്തില്‍ ബാര്‍ ഹോട്ടലുകളുടെ കാര്യം പറഞ്ഞിട്ടില്ല. അതിനാല്‍ ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും.
ബാറുകളില്‍ നിന്ന് പാര്‍സല്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കനത്ത വരുമാന നഷ്ടം നിമിത്തം ബാര്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതിക്ക് കേരളം അടക്കം സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍, യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞതോടെ കേരളം ഇക്കാര്യത്തില്‍ പിന്നാക്കം പോവുകയാണ്.

COMMENTS