തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സമയത്ത് മദ്യവിലപ്‌നയ്ക്കു ഹോം ഡെലിവറി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാന്‍ സുപ്രീം കോടതി...
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സമയത്ത് മദ്യവിലപ്‌നയ്ക്കു ഹോം ഡെലിവറി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ ഓണ്‍ ലൈനില്‍ പണമടച്ച് നേരിട്ടു പോയി വാങ്ങുന്നതിനു സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ആലോചന.
ഇതിനായി വെര്‍ച്വല്‍ ക്യൂ സംവിധാനമാണ് ബെവ്‌കോ ആലോചിക്കുന്നത്. സാങ്കേതിക സമിതി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ഏതുവിധത്തിലും മദ്യം വില്ക്കാതെ സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാവില്ലെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്കെത്തിയത്.
ലോക് ഡൗണിനു മുന്‍പ് ശരാശരി 40 കോടി രൂപയായിരുന്നു പ്രതിദിനം ബെവ്‌കോയുടെ വിറ്റുവരവ്. ആ വരുമാനം നിലച്ചതോടെ സര്‍ക്കാര്‍ പാപ്പരായി. ലോക് ഡൗണിനു ശേഷം മദ്യവില്പന തുടങ്ങിയ മിക്ക സംസ്ഥാനങ്ങൡും ജനം കൂട്ടത്തോടെ വന്നു മദ്യഷാപ്പുകള്‍ക്കു മുന്നില്‍ നിറയുകയായിരുന്നു. ഇതിലെ അപകടം തിരിച്ചറിഞ്ഞാണ് കേരളം മദ്യവില്പന ശാലകള്‍ തുറക്കാതിരുന്നത്.
സോഫ്റ്റ് വെയര്‍ നിര്‍മിച്ചുനല്കാന്‍ തയ്യാറായി 29 കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളില്‍ കമ്പനിയെ നിശ്ചയിക്കുമെന്നും സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ് പറഞ്ഞു.
ഇതിനിടെ, കേരള പൊലീസിന്റെ സഹായവും ബെവ്‌കോ തേടി. ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് കേരള പൊലീസിന്റെ സഹായം തേടിയത്.
രാജ്യത്തൊട്ടാകെയുള്ള മദ്യവില്‍പ്പനശാലകളില്‍ സാമൂഹിക അകലം പാലിക്കല്‍ നടക്കാതെ വന്ന ഘട്ടത്തില്‍ മദ്യം വീട്ടിലെത്തിച്ചു നല്കുന്നതിനെ (ഹോം ഡെലിവറി) കുറിച്ചു ചിന്തിക്കാന്‍ സംസ്ഥാനങ്ങളോടു സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
പരോക്ഷ വില്‍പ്പനയോ ഹോം ഡെലിവറിയോ പരിഗണിക്കാന്‍ സംസ്ഥാനങ്ങളോടു കോടതി പറഞ്ഞു. ഇതു സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
കൊറോണ വൈറസ് ലോകൗ ഡൗണ്‍ സമയത്ത് മദ്യവില്‍പ്പന സാധാരണക്കാരുടെ ജീവിതത്തെ അപകടത്തിലാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, ബി ആര്‍ ഗവായി എന്നിവരാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേസ് കേട്ടത്.
ഞങ്ങള്‍ ഒരു ഉത്തരവും പാസാക്കില്ല, പക്ഷേ സാമൂഹിക അകലം പാലിക്കാന്‍ സംസ്ഥാനങ്ങള്‍ ഹോം ഡെലിവറി അല്ലെങ്കില്‍ പരോക്ഷമായി മദ്യം വില്‍ക്കുന്നത് പരിഗണിക്കണം, ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പറഞ്ഞിരുന്നു.
Keywords: Kerala, Liquor, Vertual Que

പണം മുന്‍കൂറായി അടച്ച് മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനമാണ് ബെവ്‌കോ ആലോചിക്കുന്നത്. ഇതിനു സോഫ്റ്റുവെയര്‍ നിര്‍മിക്കുവാനുള്ള കമ്പനിയെ കണ്ടെത്താന്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന് ബെവ്‌കോ എംഡി കത്ത് നല്‍കി. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് എസ് എം എസ് സംവിധാനത്തിലൂടെയും മദ്യം വാങ്ങാന്‍ സൗകര്യമുണ്ടാക്കും.
സോഫ്റ്റ് വെയര്‍ നിര്‍മിച്ചുനല്കാന്‍ തയ്യാറായി 29 കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളില്‍ കമ്പനിയെ നിശ്ചയിക്കുമെന്നും സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ് പറഞ്ഞു.
ഇതിനിടെ, കേരള പൊലീസിന്റെ സഹായവും ബെവ്‌കോ തേടി. ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് കേരള പൊലീസിന്റെ സഹായം തേടിയത്.
രാജ്യത്തൊട്ടാകെയുള്ള മദ്യവില്‍പ്പനശാലകളില്‍ സാമൂഹിക അകലം പാലിക്കല്‍ നടക്കാതെ വന്ന ഘട്ടത്തില്‍ മദ്യം വീട്ടിലെത്തിച്ചു നല്കുന്നതിനെ (ഹോം ഡെലിവറി) കുറിച്ചു ചിന്തിക്കാന്‍ സംസ്ഥാനങ്ങളോടു സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
പരോക്ഷ വില്‍പ്പനയോ ഹോം ഡെലിവറിയോ പരിഗണിക്കാന്‍ സംസ്ഥാനങ്ങളോടു കോടതി പറഞ്ഞു. ഇതു സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
കൊറോണ വൈറസ് ലോകൗ ഡൗണ്‍ സമയത്ത് മദ്യവില്‍പ്പന സാധാരണക്കാരുടെ ജീവിതത്തെ അപകടത്തിലാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, ബി ആര്‍ ഗവായി എന്നിവരാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേസ് കേട്ടത്.
ഞങ്ങള്‍ ഒരു ഉത്തരവും പാസാക്കില്ല, പക്ഷേ സാമൂഹിക അകലം പാലിക്കാന്‍ സംസ്ഥാനങ്ങള്‍ ഹോം ഡെലിവറി അല്ലെങ്കില്‍ പരോക്ഷമായി മദ്യം വില്‍ക്കുന്നത് പരിഗണിക്കണം, ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പറഞ്ഞിരുന്നു.
മദ്യം ഹോം ഡെലിവറിയെ കുറിച്ചു ചിന്തിക്കാന്‍ സംസ്ഥാനങ്ങളോടു സുപ്രീം കോടതി
Keywords: Kerala, Liquor, Vertual Que
COMMENTS