കൊച്ചി: മാലദ്വീപില്‍നിന്നുള്ള 698 യാത്രക്കാരുമായി ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി. രാവിലെ 9.30ന് സാമുദ്രി...
കൊച്ചി: മാലദ്വീപില്‍നിന്നുള്ള 698 യാത്രക്കാരുമായി ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി.
രാവിലെ 9.30ന് സാമുദ്രിക ക്രൂസ് ടെര്‍മിനലിലാണ് കപ്പല്‍ എത്തിയത്. കപ്പലില്‍ 440 മലയാളികളുണ്ട്. 20 സംസ്ഥാനങ്ങളിലെ യാത്രക്കാരെയാണ് കപ്പലില്‍ കൊണ്ടുവന്നത്. യാത്രക്കാരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.
വിശദമായ പരിശോധനകള്‍ ആരംഭിച്ചു. കേരളത്തിലെ യാത്രക്കാരെ അവരവരുടെ ജില്ലകളിലേക്കു മാറ്റും.
മറ്റു സംസ്ഥാനങ്ങളിലുള്ളവരെ പ്രത്യേക വാഹനങ്ങളില്‍ അവരവരുടെ നാടുകളിലേക്ക് അയക്കും. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്്.
പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, ആരോഗ്യവകുപ്പ് എന്നിവരാണ് വിവിധ പരിശോധനകള്‍ നടത്തുന്നത്. നാവികസേന നല്‍കുന്ന സെല്‍ഫ് ഡിക്ലറേഷന്‍ ഫോറം തുറമുഖത്ത് എത്തുംമുമ്പ് യാത്രക്കാര്‍ പൂരിപ്പിച്ചുനല്‍കണം.
തമിഴ്നാട്ടില്‍നിന്ന് 187 പേര്‍ കപ്പലിലുണ്ട്. തെലങ്കാന (9), ആന്ധ്രപ്രദേശ് (8), കര്‍ണാടക (8), ഉത്തരാഖണ്ഡ്് (7), -പശ്ചിമബംഗാള്‍ (7), ലക്ഷദ്വീപ് (4), ഡല്‍ഹി (4), ഹരിയാന (3), ഹിമാചല്‍പ്രദേശ് (3), മഹാരാഷ്ട്ര (3), രാജസ്ഥാന്‍ (3), ഒഡിഷ (2), പുതുച്ചേരി (2), ജാര്‍ഖണ്ഡ് (2), മധ്യപ്രദേശ് (2), ഉത്തര്‍പ്രദേശ് (2), അസം (1), ഗോവ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്.
ജില്ല തിരിച്ച് 50 പേരെ വീതമാണ് പുറത്തിറക്കുക. കെഎസ്ആര്‍ടിസി ബസില്‍ 30 പേരെ വീതം ഓരോ ജില്ലയിലേക്കും മാറ്റും. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ പ്രത്യേക വാഹനത്തില്‍ അയക്കും.
എത്തുന്നവര്‍ക്കെല്ലാം ബിഎസ്എന്‍എല്‍ സിം കാര്‍ഡ് നല്‍കുന്നുണ്ട്. ഇതുപയോയിച്ച് ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്തു വേണം പുറത്തിറങ്ങാന്‍. യാത്രക്കാരുടെ ബന്ധുക്കള്‍ക്കും സന്ദര്‍ശകര്‍ക്കും ടെര്‍മിനലില്‍ പ്രവേശനം അനുവദിച്ചിട്ടില്ല.
കടുത്ത നിയന്ത്രണങ്ങളാണ് വന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗള്‍ഫില്‍ നിന്നു കഴിഞ്ഞ ദിവസം എത്തിയ രണ്ടു പേര്‍ക്ക് കൊറോണ റിപ്പോര്‍ട്ടു ചെയ്തതോടെ അധികൃതര്‍ അതീവജാഗ്രത പുലര്‍ത്തുന്നുണ്ട്.
Keywords: INS Jalashwa, Kochi, Cochin Port, Maldives
COMMENTS