സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കൊറോണ വൈറസ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ വ്യാഴാഴ്ച മുതല്‍ വിമാനത്തിലും കപ്പലിലുമായി തിരിച്ചെത്തിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യമാണ് ഇന്ത്യ നടത്താന്‍ പോകുന്നത്. യൂറോപ്പില്‍ നിന്ന് 50,000 രൂപയും യുഎസില്‍ നിന്ന് ഒരു ലക്ഷം രൂപയുമാണ് വരുന്നവരില്‍ നിന്ന് ഈടാക്കുന്നത്.
ആദ്യ ഗള്‍ഫ് യുദ്ധത്തില്‍ എയര്‍ ഇന്ത്യ 1,70,000 പേരെ തിരികെ എത്തിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണിത്.
13 രാജ്യങ്ങളിലായി 14,800 ഇന്ത്യക്കാരെ ആദ്യ ആഴ്ചയില്‍ എത്തിക്കും. ഇതിനായി 64 വിമാനങ്ങള്‍ പറക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ പൗരന്മാരെ മാത്രമേ തിരികെ കൊണ്ടുവരികയുള്ളൂ, ഓവര്‍സീസ് സിറ്റിസണ്‍ ഒഫ് ഇന്ത്യ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് വരാനാകില്ല.
മേയ് ഏഴിന് 10 വിമാനങ്ങളിലായി 2,300 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരും. അടുത്ത ദിവസങ്ങളില്‍ യുഎഇയിലേക്ക് 10 വിമാനങ്ങളും യുഎസിലേക്കും യുകെയിലേക്കും ഏഴ് വീതവും സൗദി അറേബ്യയിലേക്ക് അഞ്ച് വിമാനങ്ങളും സിംഗപ്പൂരിലേക്ക് അഞ്ച് വിമാനങ്ങളും ഖത്തറിലേക്ക് രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തും. മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും അഞ്ച് വിമാനങ്ങള്‍ വീതവും കുവൈത്തിലേക്കും ഫിലിപ്പൈന്‍സിലേക്കും ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനങ്ങള്‍ വീതവും പോകും.
ഓരോ വിമാനത്തിലും 200 മുതല്‍ 300 വരെ യാത്രക്കാര്‍ വരും. വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് പനി, ചുമ, ശ്വാസകോശ സംബന്ധമായ അസുഖം, പ്രമേഹം തുടങ്ങിയവ ഉണ്ടോ എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം.
എല്ലാ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രോഗ ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എത്തിച്ചേരുമ്പോള്‍ 14 ദിവസത്തേക്ക് ഇവരെ ക്വാറന്റൈനിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നാവികസേന വിന്യസിച്ച മൂന്ന് കപ്പലുകള്‍ ഐഎന്‍എസ് ഷാര്‍ദുല്‍, ഐഎന്‍എസ് മഗര്‍, ഐഎന്‍എസ് ജലാശ്വ എന്നിവ ദൗത്യത്തിനായി അറബിക്കടലിലേക്ക് നീങ്ങി. ബോയിംഗ് കമ്പനിയുടെ സി -17 ഗ്ലോബ് മാസ്റ്റര്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷന്റെ സി -130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് എന്നിവയുള്‍പ്പെടെ 30 ഓളം വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന ദൗത്യത്തിന് ഒരുക്കിയിരിക്കുന്നത്.
തിരിച്ചെത്തിക്കുന്നതിനു പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന ടിക്കറ്റ് നിരക്ക്
മസ്‌കറ്റ്-കൊച്ചി 14000 രൂപ ദുബായ്-കൊച്ചി 15000 രൂപഅബുദാബി-കൊച്ചി 15000 രൂപക്വാലാലംപൂര്‍-കൊച്ചി 15000 രൂപ ദോഹ-കൊച്ചി 16000 രൂപബഹ്‌റൈന്‍-കോഴിക്കോട് 16000 രൂപ ബഹ്‌റൈന്‍-കൊച്ചി 17000 രൂപ ദോഹ-തിരുവനന്തപുരം 17000 രൂപകുവൈറ്റ്-കോഴിക്കോട് 19000 രൂപ
രാജ്യത്ത് ഇപ്പോള്‍ 46,000 കൊറോണ വൈറസ് കേസുകളുണ്ട്; 1,600 പേര്‍ മരിക്കുകയും ചെയ്തു. പുറമേ നിന്നു വരുന്നവര്‍ കര്‍ശനമായ സ്വയം നിയന്ത്രണത്തിനു കൂടി തയ്യാറായില്ലെങ്കില്‍ രാജ്യത്തെ സ്ഥിതി സങ്കീര്‍ണമായേക്കും.
Keywords: India, Covid 19, Expatriates
COMMENTS